
തിരുവനന്തപുരത്തെ ഭീമാ ജ്വല്ലറിയില്‍ ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹം അനാഛാദനം ചെയ്തു. സ്വര്‍ണത്തിലും വജ്രത്തിലുമായാണ് വിഗ്രഹം നിര്‍മിച്ചത്. ജ്വല്ലറി ഉടമയായ ഭീമാ ഗോവിന്ദനും ഭാര്യ ജയാ ഗോവിന്ദനും കവടിയാര്‍ കൊട്ടാര അംഗങ്ങളുമായി സംസാരിച്ചാണ് വിഗ്രഹത്തിന് രൂപം നല്‍കിയത്. ജ്വല്ലറിയിലെത്തുന്നവര്‍ക്കും വിഗ്രഹം കാണാന്‍ അവസരമുണ്ടെന്ന് ഉടമ ഭീമാ ഗോവിന്ദന്‍ അറിയിച്ചു.
Idol of Sripadmanabhaswamy at Bhima Jewellery