മുത്തൂറ്റ് എം ജോര്‍ജ് എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

award
SHARE

എട്ട്, ഒന്‍പത് ക്ലാസുകളിലെ മികച്ച വിദ്യാർഥികൾക്കള്ള  മുത്തൂറ്റ് എം.ജോർജ് എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. മുത്തൂറ്റ് ഫിനാൻസിന്റെ ആഭിമുഖ്യത്തിൽ മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയിരിക്കുന്ന എക്സലൻസ് അവാർഡുകൾ കോട്ടയം ദർശന അക്കാദമി ഹാളിൽ വച്ചാണ് കൈമാറിയത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉദ്ഘാടനം നിർവ്വഹിച്ച യോഗത്തിൽ ചാണ്ടി ഉമ്മൻ MLA മുഖ്യപ്രഭാഷണം നടത്തി.സർക്കാർ സ്കൂളുകളിൽ നിന്ന്   തിരഞ്ഞെടുക്കപ്പെട്ട നൂറുകണക്കിന് വിദ്യാർത്ഥികൾ സമ്മാനങ്ങൾ ഏറ്റുവാങ്ങി. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ ജോർജ് തോമസ് മുത്തൂറ്റ്,കോട്ടയം ഈസ്റ്റ് എ.ഇ. ഒ അനിൽ കെ തോമസ് തുടങ്ങിയവർ പങ്കെടുത്തു

Muthoot M George distributed the Excellence Awards

MORE IN BUSINESS
SHOW MORE