
വിപണിയിലേക്ക് മില്‍മയുടെ വിവിധ തരം ഐസ്ക്രീമുകളും യോഗ്ഹര്‍ട്ടുകളും. മില്‍മയുടെ മലബാര്‍ യൂണിറ്റാണ് പുതിയ ഉല്‍പ്പന്നങ്ങളുമായി വിപണിയിലേക്കെത്തിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉല്‍പ്പന്നങ്ങള്‍ പ്രകാശനം ചെയ്തു.
ആറ് തരം പുതിയ ഉല്‍പ്പനങ്ങളാണ് വിപണിയിലേക്ക് മില്‍മ അവതരിപ്പിക്കുന്നത്. ചോക്ലേറ്റ്, പിസ്ത, ചിക്കു ഫ്ലേവറുകളിലുള്ള ഐസ്ക്രീമുകളാണിവയില്‍ മൂന്നെണ്ണം. ആദ്യമായി മില്‍മയുടെ ഷുഗര്‍ ഫ്രീ ഉല്‍പ്പന്നങ്ങളും പുറത്തിറക്കി. പൈന്‍ആപ്പിള്‍, മാംഗോ രുചികളിലുള്ള യോഗ്ഹര്‍ട്ടുകളാണവ. പിന്നെ രുചികരമായ കോഫി കേക്കും. എല്ലാം ആരെയും കൊതിപ്പിക്കുന്നവ. പ്രകൃതിദത്തമായ ഫ്ലേവറുകളും നിറങ്ങളും മാത്രം ഉപയോഗിച്ചാണ് മില്‍മ ഇവ നിര്‍മിച്ചത്. മില്‍മ ചെയര്‍മാന്‍ കെ എസ് മണി അധ്യക്ഷനായ ചടങ്ങില്‍ ക്ഷീര വികസന മന്ത്രി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.
പുതിയ ഉത്പന്നങ്ങള്‍ വിപണിയിലേക്കെത്തുമ്പോള്‍ പാലിന്‍റെയും അനുബന്ധ ചേരുവകളുടെയും ആവശ്യകത ഏറുമെന്നതിനാല്‍ പാല്‍ ലഭ്യത വര്‍ധിപ്പിക്കാനാണ് നീക്കം.
ഇപ്പോള്‍ മലബാര്‍ മേഖലയില്‍ മാത്രമാണ് ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാവുക. മറ്റു ജില്ലകളിലും വൈകാതെ എത്തും. ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ അസംസ്കൃത വസ്തുക്കള്‍ സജ്ജമാക്കുകയാണ് അധികൃതര്‍. പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുമെന്ന പ്രതീക്ഷയിലാണ് മില്‍മ.
Milma launching new products