എഐ റോബോട്ടിക്സ് വർക്ക് ഷോപ്പില്‍ പങ്കെടുക്കാം; ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം ഖത്തറില്‍

manorama horizon
SHARE

മലയാള മനോരമയുടെ വിദ്യാഭ്യാസ പോർട്ടലായ മനോരമ ഹൊറൈസൺ നടത്തുന്ന വിദ്യാഭ്യാസ പ്രദർശനം ഒക്ടോബർ 26, 27, 28 തീയതികളിലായി എംഇഎസ് ഇന്ത്യൻ സ്കൂൾ ഖത്തറിൽ വച്ച് നടക്കും.

ഇന്ത്യയിലെ ഏറ്റവും മികച്ച സർവ്വകലാശാലകൾ, കോളേജുകൾ, വിദ്യാഭ്യാസ കൺസൾട്ടൻസികൾ, കോച്ചിംഗ് സെന്ററുകൾ തുടങ്ങി ഇരുപതിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനം നിലവാരമുള്ള കോഴ്സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കുന്നതിനുള്ള ഒരു സുവർണാവസരമായിരിക്കും.

വ്യത്യസ്ത വിഷയങ്ങളിലുള്ള സെമിനാറുകളും ക്വിസ് മത്സരവും ( Oct 28th) അടങ്ങുന്ന  വിദ്യാഭ്യാസ പ്രദർശനത്തിന്റെ പ്രധാന ആകർഷണം  മനോരമ ഹൊറൈസൺ ദുബായ്  യൂണീക് വേൾഡ് റോബോട്ടിക്സുമായി ചേർന്ന് നടത്തുന്ന  എഐ റോബോട്ടിക്സ് വർക്ക്ഷോപ്പാണ്.

മൂന്ന് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്ന വർക്ക്ഷോപ്പിൽ LEGO റോബോട്ടിക്സ് കിറ്റ് ഉപയോഗിച്ചുള്ള പര്യവേഷണം, ക്വാർക്കി ഉപയോഗിച്ചുള്ള എഐ പര്യവേഷണങ്ങൾ; ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ സാധ്യതകൾ, മെറ്റാവേർസ്, എആർ(AR), വിആർ(VR) ,ഹാച്ച് എക്സ്ആർ ( Hatch XR) എന്നിവയെക്കുറിച്ചുള്ള വിശദീകരണം എന്നിവ ഉൾപ്പെടുന്നു. തിയറി ക്ലാസുകൾക്ക് പുറമേ പ്രായോഗിക പരിശീലനവും ലഭിക്കുന്നു എന്നതിനാൽതന്നെ ഈ വർക്ക് ഷോപ്പ്  തികച്ചും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും.

 ത്രിദിന വർക്ക് ഷോപ്പിലും പങ്കെടുക്കുകയോ നിങ്ങളുടെ അഭിരുചികൾക്കനുസരിച്ച വിഷയങ്ങൾ വരുന്ന ദിവസങ്ങൾ മാത്രം തിരഞ്ഞെടുക്കുകയോ ചെയ്യാൻ അവസരമുണ്ട്.പ്രസ്തുത രംഗങ്ങളിലെ വിദഗ്ധർ നയിക്കുന്ന വർക്ക്ഷോപ്പുകൾ നിങ്ങളിലെ മികവുകൾ കണ്ടെത്തി മെച്ചപ്പെട്ട അവസരങ്ങളിലേക്ക് എത്തിച്ചേരാൻ സഹായകമാകും.

മനോരമ ഹൊറൈസൺ  വിദ്യാഭ്യാസ പ്രദർശനത്തിൽ പങ്കെടുക്കാനും  റോബോട്ടിക്സ് വർക്ക് ഷോപ്പ്, ക്വിസ് മത്സരം, തുടങ്ങിയവയിലേക്ക് രജിസ്റ്റർ ചെയ്യാനുമായി https://specials.manoramaonline.com/Horizon/2023/QatarExpo/index.html എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9048991111 എന്ന നമ്പറിലേക്ക് വിളിക്കുകയോ ചെയ്യാവുന്നതാണ്.

മാറ്റങ്ങളും, സാധ്യതകളും ഉൾക്കൊണ്ടുകൊണ്ട് പുതുമയാർന്ന പ്രവർത്തനങ്ങൾ മുന്നോട്ടുവയ്ക്കാറുള്ള മനോരമ ഹൊറൈസൺ അറിവിനൊപ്പം അവസരങ്ങളും ലഭ്യമാകുന്ന  കോഴ്സുകൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ ചെലുത്താറുണ്ട്. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ അണിനിരത്തി കൊണ്ടുള്ള ഈ വിദ്യാഭ്യാസ പ്രദർശനം സാധ്യതകളിലേക്കുള്ള ഒരു മാർഗ്ഗദർശനമാണ്.

The educational exhibition organized by Manorama Horizon will be held on 26th, 27th and 28th of October

MORE IN BUSINESS
SHOW MORE