പുതിയ എപ്പോക്സി ടിഎംടി സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ച് കൈരളി ടിഎംടി

kairali
SHARE

വിപണിയില്‍ പുതിയ എപ്പോക്സി ടി.എം.ടി സ്റ്റീല്‍ ബാറുകള്‍ അവതരിപ്പിച്ച് കൈരളി ടിഎംടി. തുരുമ്പ് പിടിക്കാത്തതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമാണ് ഗവേഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ച പുതിയ ഉല്‍പന്നമെന്ന് കൈരളി ടിഎംടി എക്സിക്യൂട്ടിവ് ഡയറക്ടര്‍ പഹലിഷ കള്ളിയത്ത് പറഞ്ഞു. പുതിയ ടിഎംടി ബാറുകളില്‍ ഫ്യൂഷന്‍ ബോണ്ടഡ് എപ്പോക്സി കോട്ടിങ്ങിനൊപ്പം നൂതന റസ്റ്റ് ഷീല്‍ഡ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ജനറല്‍ മാനേജര്‍ ഓഫ് പ്രൊഡക്ഷന്‍ ജിയോ ജോസ്, ഹെഡ് ഓഫ് പ്രൊഡക്ഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റ് അബ്ദു നാസര്‍, ജനറല്‍ മാനേജര്‍ ഓഫ് ഫിനാന്‍സ് വിനോദ് തെയ്യാത്ത്, ഓപ്പറേഷന്‍ മാനേജര്‍ തഹ്സീന്‍ അബ്ദുള്ള എന്നിവര്‍ പങ്കെടുത്തു. 

kairali tmt Introduces new epoxy tmt steel bars

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.

MORE IN BUSINESS
SHOW MORE