699 രൂപ മുടക്കിയാല്‍ മാസം 10 സിനിമ; സീസണ്‍ ടിക്കറ്റ് ഒരുക്കി ഐനോക്സ് തിയറ്റര്‍ ശൃംഖല

inoxoffer
SHARE

സിനിമ കാണാന്‍ സീസണ്‍ ടിക്കറ്റ് ഒരുക്കി ഐനോക്സ് തിയറ്റര്‍ ശൃംഖല. 699 രൂപ മുടക്കിയാല്‍ ഒരു മാസം പത്തു സിനിമ കാണാം. ലോകക്കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ മല്‍സരം കാണാന്‍ 250 രൂപയാണ് ടിക്കറ്റ് നിരക്ക്. ഒരു രൂപയ്ക്കു അരമണിക്കൂര്‍ സിനിമ ട്രെയിലര്‍ കാണാനുള്ള പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. 

പരമ്പരാഗത സിനിമാ തിയറ്റര്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുകയാണ് തൃശൂര്‍ ശോഭാസിറ്റിയിലെ ഐനോക്സ് തിയറ്റര്‍ ശൃംഖല. ഷോപ്പിങ് മാളില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കു അരമണിക്കൂര്‍ എ.സി. തിയറ്ററിലിരുന്ന് സൗജന്യമായി സിനിമകളുടെ ട്രെയിലര്‍ കണ്ടാസ്വദിക്കാം. വെറും ഒരു രൂപ മുടക്കിയാല്‍ മതി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സമയം മുന്‍കൂട്ടി അറിയിക്കും. 699 രൂപയ്ക്കു പത്തു സിനിമ കാണാന്‍ കഴിയുംവിധം സീസണ്‍ ടിക്കറ്റ് ആണ് മറ്റൊന്ന്. നാലംഗ കുടുംബത്തിന് മാസത്തില്‍ പത്തു സിനിമ കാണാന്‍ 2400 രൂപ മുടക്കിയാല്‍ മതി. ഈ പദ്ധതി ഉത്തരേന്ത്യയില്‍ നടപ്പാക്കി വിജയം കണ്ടു. കേരളത്തില്‍ ഉടന്‍ ലഭ്യമാകും. ഓണ്‍ലൈനില്‍ സീറ്റ് ബുക് ചെയ്താല്‍ മാത്രം മതി. പലതരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ച് തിയറ്ററില്‍ ആളെ നിറയ്ക്കാനാണ് ശ്രമം. ഇപ്പോള്‍ ലോകക്കപ്പ് ക്രിക്കറ്റിന്റെ സമയമാണ്. അതുക്കൊണ്ടുതന്നെ, ക്രിക്കറ്റ് ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ബിഗ് സ്ക്രീന്‍ കാഴ്ച ഒരുക്കുന്നുണ്ട്.

ഇന്ത്യയുടെ പ്രധാന മല്‍സരങ്ങളെല്ലാം ബിഗ് സ്ക്രീനില്‍ കാണാം. 250 രൂപയാണ് നിരക്ക്. എട്ടു മണിക്കൂര്‍ തിയറ്ററിനകത്ത് ചെലവിടാം. ഇന്ത്യ, പാക് മല്‍സരത്തിന്റെ സമയത്തായിരുന്നു കൂടുതല്‍ സീറ്റുകള്‍ ബുക് ചെയ്തത്. അങ്ങനെ, പലതരത്തിലുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ച് തിയറ്ററര്‍ നടത്തിപ്പ് വിജയകരമാക്കാനാണ് ശ്രമം. ആളുകള്‍ ഇത്തരം പദ്ധതികളോട് അനുകൂലമായി പ്രതകരിക്കുന്നതിനാല്‍ തിയറ്റര്‍ കച്ചവടം പൊടിപൊടിക്ുകന്നുണ്ട്.

MORE IN BUSINESS
SHOW MORE