സ്വർണ ലോഗോയുള്ള സ്‌പെഷ്യൽ ഐഫോൺ 15 പ്രോ; വില 8 ലക്ഷത്തിനു മുകളിൽ

iphone-15-gold
SHARE

സ്വർണ ലോഗോയുള്ള സ്‌പെഷ്യൽ ഐഫോൺ 15 പ്രോ മോഡലുകൾ പുറത്തിറക്കി ഐഫോണുകളുടെ ആഡംബര എഡിഷനുകൾ സൃഷ്ടിച്ചു നൽകുന്ന കമ്പനിയായ കാവിയാർ. ഐഫോൺ 15 ന്റെ ഫോണുകൾ മാത്രമാണ് കാവിയാർ പുറത്തിറക്കുക. ഐഫോൺ പ്രോ മാഗസിന്റെ ഏറ്റവും കൂടിയ വേരിയന്റിന് 2 ലക്ഷം രൂപയ്ക്കടുത്താണ് ഇന്ത്യയിൽ വില. ഈ വിലയ്‌ക്കൊന്നും ഐഫോൺ വാങ്ങാൻ താത്പര്യമില്ലാത്ത കോടീശ്വരന്മാരെ ലക്ഷ്യമിട്ടാണ് കാവിയാർ സ്വർണ ലോഗോയുള്ള സ്‌പെഷ്യൽ ഐഫോൺ പുറത്തിറക്കുന്നത്. 

ഐഫോൺ 15 പ്രോയുടെയും, 15 പ്രോ മാക്‌സിന്റെയും അഞ്ച് കളർ വേരിയന്റുകളാണ് കാവിയാർ പുറത്തിറക്കിയിരിക്കുന്നത്. അൾട്രാ ഗോൾഡ്, ടൈറ്റൻ ബ്ലാക്, അൾട്രാ ബ്ലാക്, സ്റ്റാറി നൈറ്റ്, ഡാർക് റെഡ്. ശ്രേണിയുടെ തുടക്ക വില 7,410 ഡോളറാണ്. അതായത് ഏകദേശം 6,15,500 രൂപ.ഐഫോൺ 15 പ്രോ അൾട്രാ ഗോൾഡിന് ഏകദേശം 7,38,673 രൂപയാണ് വില വരിക. ഇതിനു പിന്നിലുളള ആപ്പിൾ ലോഗോ 24കെ സ്വർണ്ണത്തിലാണ് തീർത്തിരിക്കുന്നത്. പ്രോ മാക്‌സ് ഗോൾഡിനാണെങ്കിൽ 8,03,483 രൂപ നൽകേണ്ടി വരും. സ്റ്റാറി നൈറ്റ്, ഡാർക് റെഡ് എഡിഷനുകൾക്കാണ് ഏറ്റവും വിലക്കുറവ് ഏകദേശം 6,09,883 രൂപ മുതൽ വില തുടങ്ങുന്നു. ടൈറ്റൻ ബ്ലാക്കിന്ഏകദേശം 6,15,699 രൂപ. 

More than 8 lakhs price!; Special iPhone 15 Pro with Apple's gold logo 

MORE IN BUSINESS
SHOW MORE