സുധീന്ദ്ര ആശുപത്രിക്ക് ആംബുലന്‍സ് നല്‍കി ഭീമ ജുവല്‍സ്

ambulance
SHARE

എറണാകുളം ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിക്ക്, ഭീമ ജൂവൽസ്, അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഡി-ലെവൽ ആംബുലൻസ് സംഭാവന നൽകി. ഭീമ ജുവൽസ് ചെയർമാൻ ബി.ബിന്ദുമാധവ്, ഡയറക്ടർ സരോജിനി ബിന്ദുമാധവ്, മാനേജിങ് ഡയറക്ടർ അഭിഷേക് ബിന്ദു മാധവ് എന്നിവർ ചേർന്ന് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചി മേയർ  അനിൽകുമാറും ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രി മാനേജ്മെൻറ് അംഗങ്ങളും ചേര്‍ന്ന് താക്കോൽ ഏറ്റുവാങ്ങി. വെന്റിലേറ്ററി സപ്പോർട്ട്, കാർഡിയാക് സപ്പോർട്ട്, ഓക്സിജൻ, സക്ഷൻ തുടങ്ങി ആധുനിക സൗകര്യങ്ങൾ ആംബുലൻസിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 

MORE IN BUSINESS
SHOW MORE