
സ്പൈസസ് ബോര്‍ഡിന്‍റെ ഏറ്റവും ഉയര്‍ന്ന കയറ്റുമതി പുരസ്കാരം തുടര്‍ച്ചയായ ഇരുപത്തിനാലാം വര്‍ഷവും സ്വന്തമാക്കി പ്രമുഖ സുഗന്ധവ്യഞ്ജന ബ്രാന്‍ഡായ ഈസ്റ്റേണ്‍. സ്പൈസ് മിശ്രിതം, കറിപ്പൊടികള്‍ എന്നി ഇനങ്ങളിലും ബ്രാന്‍ഡ് ചെയ്ത കണ്‍സ്യൂമര്‍ പാക്കുകളില്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തിയുമാണ് ഈ നേട്ടം കൈവരിച്ചത്. മുംബൈയില്‍ നടന്ന വേള്‍ഡ് സ്പൈസ് കോണ്‍ഗ്രസില്‍ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു. ഈസ്റ്റേണ്‍ ഐ.ബി– സി.ഇ.ഒ അശ്വിന്‍ സുബ്രഹ്മണ്യം, മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക ജി.എം ബാബു ശിവന്‍, കയറ്റുമതി വിഭാഗം മേധാവി ബിന്‍സി ബിജു എന്നിവര്‍ പുരസ്കാരം ഏറ്റുവാങ്ങി.