ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും സ്വന്തമാക്കി ബോബി ചെമ്മണ്ണൂര്‍

boche-factory
SHARE

വയനാട് മേപ്പാടിയിലെ ആയിരം ഏക്കര്‍ തേയിലത്തോട്ടവും ഫാക്ടറിയും ഡോ.ബോബി ചെമ്മണ്ണൂര്‍ സ്വന്തമാക്കി. എ.വി.ടി ഗ്രൂപ്പില്‍ നിന്നാണ് ബോചെ ഭൂമിപുത്ര എന്ന കമ്പനി തോട്ടവും ഫാക്ടറിയും സ്വന്തമാക്കിയത്.  ബോചെ തൗസന്‍റ് ഏക്കര്‍ ഡോട്് കോം എന്ന പേരിലാകും ഇനി അറിയപ്പെടുക. വരും മാസങ്ങളില്‍ ബോചെ ടീ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. കൂടാതെ വിദേശത്തേക്ക് കയറ്റുമതിയും ചെയ്യും. വിഷരഹിതമായ പഴങ്ങളും പച്ചക്കറികളും ബോചെ ബ്രാന്‍ഡില്‍‌ വിപണിയിലെത്തിക്കും.  ഓണാഘോഷത്തിന്‍റെ ഭാഗമായി തൊഴിലാളികള്‍ക്ക് അപ്ലെയന്‍സസ് അടങ്ങിയ കിറ്റുകളും സാമ്പത്തിക സഹായവും വിതരണം ചെയ്തു. 

MORE IN BUSINESS
SHOW MORE