
കല്യാണ്‍ സില്‍ക്സിന്റെ പുതിയ ബ്രാന്‍ഡ്, ഫാസിയോയുടെ ഷോറൂം തൃശൂരില്‍ തുടങ്ങി. ആയിരം രൂപയുടെ താഴെ വിലവരുന്ന വസ്ത്രങ്ങള്‍ മാത്രമേ ഫാസിയോ ഷോറൂമില്‍ ലഭിക്കൂ.കല്യാണ്‍ സില്‍ക്സിന്റെ പുതിയ സംരംഭമാണിത്. തൃശൂര്‍ സെന്റ് തോമസ് കോളജ് റോഡില്‍ ഇമ്മട്ടി ടവേഴ്സിലാണ് ഫാസിയോ ഷോറൂം തുറന്നത്. റവന്യൂമന്ത്രി കെ.രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മേയര്‍ എം.കെ.വര്‍ഗീസ് അധ്യക്ഷനായിരുന്നു. പി.ബാലചന്ദ്രന്‍ എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് അറുപതു ഫാസിയോ ഷോറൂമുകള്‍ കേരളത്തില്‍ തുടങ്ങും. രാജ്യാന്തര നിലവാരമുള്ള ഗുണമേന്‍മയുള്ള വസ്ത്രങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നതാണ് ഫാസിയോയുടെ സവിശേഷതയെന്ന് ഉടമകള്‍ പറഞ്ഞു.ഈ ബ്രാന്‍ഡിലുള്ള വസ്ത്രങ്ങള്‍ ലോകംമുഴുവന്‍ വിവിധയിടങ്ങളില്‍ ലഭ്യമാക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതിയാണിതെന്ന് ഉടമകള്‍ പറഞ്ഞു.
The new brand of Kalyan Silks, Fazio has opened its showroom in Thrissur.