
അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്‍റെ പൊന്നോണ ഉദ്ഘാടന ഓഫര്‍ വ്യാഴാഴ്ച വരെ നീട്ടി. പണിക്കൂലി ഈടാക്കാതെ ആഭരണങ്ങളുടെ വില്‍പന എന്നതായിരുന്നു ആകര്‍ഷണം. മൂന്നു ദിവസത്തേയ്ക്കായിരുന്നു ഓഫര്‍. ആറു മാസത്തെ അഡ്വാന്‍സ് ബുക്കിങ്ങിന് പണിക്കൂലി പൂര്‍ണമായും ഒഴിവാക്കും. ഈ ആനുകൂല്യമാണ് ഓഗസ്റ്റ് മുപ്പത്തിയൊന്നു വരെ നീട്ടിയത്. ഇതോടെ അല്‍മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ എല്ലാ ഷോറൂമുകളിലും പൊന്നോണ ഓഫര്‍ തുടരും.
അഞ്ചു മുതല്‍ പത്തു ശതമാനം വരെ കൂടുതല്‍ സ്വര്‍ണം സൗജന്യമായി നല്‍കുമെന്നാണ് വാഗ്ദാനം. സംസ്ഥാനമൊട്ടാകെ അല്‍ മുക്താദിര്‍ ഗ്രൂപ്പിന് 26 ഷോറൂമുകളുണ്ട്. വിവാഹ സ്വര്‍ണം വാങ്ങുന്ന ഭാഗ്യവധുവിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും. ഭാഗ്യശാലിയ്ക്കു അവര്‍ വാങ്ങിയ സ്വര്‍ണത്തിന്റെ ഇരട്ടി നല്‍കും. പഴയ സ്വര്‍ണം പണിക്കൂലിയില്ലാതെ മാറ്റിയെടുക്കാനും സൗകര്യമുണ്ടെന്ന് അല്‍മുക്താദിര്‍ സി.ഇ.ഒ: ഡോക്ടര്‍ മുഹമ്മദ് മന്‍സൂര്‍ അബ്ദുല്‍സലാം പറഞ്ഞു.
Onam offer extended in Al Muqtadir jewellery