
നിര്‍ധനരായ രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റുകള്‍ വിതരണം ചെയ്തു. കോട്ടയം ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന മാര്‍ ഗ്രിഗോറിയോസ് കാരുണ്യനിലയത്തില്‍ മുത്തൂറ്റ് ഗ്രൂപ്പാണ് നൂറോളം രോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ കൈമാറിയത്. കാരുണ്യനിലയം മാനേജിങ് ട്രസ്റ്റി യൂഹാനോന്‍ മാര്‍ ദിയസ്കോറസ് ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ജോര്‍ജ് തോമസ് മുത്തൂറ്റ്,സെക്രട്ടറി രാജ് ഫിലിപ്പ് ,മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ് പുന്നൂസ് എന്നിവര്‍ പങ്കെടുത്തു.ഡയാലിസിസ് കിറ്റ് വിതരണത്തിന് പിന്നാലെ ഓണാഘോഷപരിപാടിയും നടന്നു.