കേരളത്തില്‍ ഗൂഗുള്‍ ടിവികളുമായി ഹൈം ഗ്ലോബല്‍; ഉദ്ഘാടനം യൂസഫലി

global-tv
SHARE

ക്യു.എല്‍.ഇ.ഡി, ഗൂഗിള്‍ ടിവികളുമായി ഹൈം ഗ്ലോബല്‍ കേരളത്തിലേക്ക്. ലുലു ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ എം.എ.യൂസഫലി ഹൈം ബ്രാന്‍ഡ് അവതരിപ്പിച്ചു. ഹൈമ്മിന്‍റെ രാജ്യാന്തര നിലവാരമുള്ള ക്യു.എല്‍.ഇ.ഡി, ഗൂഗിള്‍ ടിവികള്‍ ഉടനെ വിപണിയിലേക്കെത്തും. 

മികച്ച സാങ്കേതിക മികവോടെ സ്മാര്‍ട്ട് ടിവി, ഗൂഗിള്‍ ടിവി എന്നിവ വിപണിയില്‍ ഇറക്കുകയാണ് ഹൈം ഗ്ലോബലിന്‍റെ ലക്ഷ്യം  ഗൂഗിള്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഹൈം ടിവിയിലുള്ളത്. 2025നകം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഹൈം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകുമെന്ന് ഹൈം ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ ഷാനു എം ബഷീര്‍ പറഞ്ഞു. രണ്ടുവര്‍ഷത്തിനകം 1500 കോടി രൂപയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യക്ക് പുറമേ ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കന്‍, സാര്‍ക് രാജ്യങ്ങളിലും ഹൈം ഗ്ലോബലിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഹൈം ബ്രാന്‍ഡിന് സാധിക്കട്ടേയെന്ന് എം.എ.യൂസഫലി ആശംസിച്ചു. 

ഗൂഗിള്‍ ടിവികള്‍ക്കു പുറമേ വാഷിങ് മെഷീന്‍, എയര്‍ കണ്ടീഷനറുകള്‍ എന്നിവയും ഉടനെ പുറത്തിറക്കുമെന്നും രാജ്യാന്തര നിലവാരത്തില്‍ സര്‍വീസ് ശൃംഖല സജ്ജമാക്കുമെന്നും കമ്പനി അറിയിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കൊച്ചി മേയര്‍ എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, മുന്‍ മന്ത്രി ഇ.പി.ജയരാജന്‍, പാണക്കാട് സയ്യിദ് റാഷിദ് അലി ശിഹാബ് തങ്ങള്‍, എ എന്‍ രാധാകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ് എംപി, നവാസ് മീരന്‍, വി.കെ.സി മമ്മദ് കോയ, ഷൈന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE