പാകിസ്ഥാനിലെ വ്യാജ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പൂട്ടിച്ചു

malabargold
SHARE

പാകിസ്ഥാനിലെ വ്യാജ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് പൂട്ടിച്ചു. കേരളത്തിലെ മലബാര്‍ ഗ്രൂപ്പ് നല്‍കിയ പരാതിയിലാണ് നടപടി. മുഹമ്മദ് ഫൈസാന്‍ എന്നയാളാണ് ഇസ്ലാമാബാദില്‍ മലബാര്‍ ഗോള്‍ഡിന്റ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് ജ്വല്ലറി തുടങ്ങിയത്. ബ്രാന്‍‌ഡ് അംബാസിഡര്‍മാുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് സമൂഹമാധ്യമപേജുകളും നടത്തിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ കോടതി,ജ്വല്ലറി  നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശിച്ചു. ഇത് പാലിക്കാന്‍ തയാറാകാഞ്ഞതോടെ മലബാര്‍ ഗോള്‍ഡ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തു. ഇതെത്തുടര്‍ന്ന് പ്രതി ഫൈസാനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ജയില്‍വാസം ഉറപ്പായതോടെയാണ് ഫൈസാന്‍ ഒത്തുതീര്‍പ്പിന് തയാറായത്. ജ്വല്ലറിയുടെ റജിസ്ട്രേഷനായി നല്‍കിയ ട്രേഡ് മാര്‍ക്ക് അപേക്ഷ പിന്‍വലിക്കാമെന്നും പത്രങ്ങളില്‍ കുറ്റസമ്മതം നടത്താമെന്നും പ്രതി ഉറപ്പുനല്‍കി.

Fake Malabar Gold & Diamonds showroom shut in Pakistan 

MORE IN BUSINESS
SHOW MORE