പാലുല്‍പന്നങ്ങള്‍ക്ക് പകരം സസ്യാധിഷ്ഠിത ഉല്‍പന്നം; സിന്തൈറ്റിന്റെ ‘ജസ്റ്റ് പ്ലാന്റ്സ്’

justplantswb
SHARE

പാലുല്‍പന്നങ്ങള്‍ക്ക് പകരംവയ്ക്കാവുന്ന സസ്യാധിഷ്ഠിത പോഷക ഉല്‍പന്നങ്ങളുമായി സിന്തൈറ്റ് ഗ്രൂപ്പ്. അമേരിക്കന്‍ കമ്പനി പി മെഡ്സും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സുമായും സഹകരിച്ച് പി ഫുഡ്സ് എന്ന ബ്രാന്‍ഡിങ്ങിലാണ് പുതിയ ഉല്‍പന്നങ്ങള്‍ പുറത്തിരിക്കുന്നത്. പാലിന് പകരമായി ചായ, കാപ്പി എന്നിവയിലെല്ലാം ഉപയോഗിക്കാന്‍ കഴിയുന്ന ജസ്റ്റ് പ്ലാന്‍റ്സ്, മുട്ടയ്ക്ക് പകരമായി ഉപയോഗിക്കാന്‍ കഴിയുന്ന പ്ലോട്ടീന്‍ എന്നീ ഉല്‍പന്നങ്ങളാണ് പുറത്തിരിക്കിയിരിക്കുന്നത്. ഒരു ലീറ്ററിന്റെയും 200 മില്ലി ലീറ്ററിന്റെയും ടെട്രാ പായ്ക്കുകളില്‍ ജസ്റ്റ് പ്ലാന്റ്സ് ലഭ്യമാണ്. 15 ഗ്രാമിന്റെ സാഷേ പായ്ക്കറ്റുകളിലാണ് പ്ലോട്ടീന്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. സംരംഭത്തിനാവശ്യമായ മുഴുവന്‍ ചേരുവകളും ഇന്ത്യയില്‍നിന്നുതന്നെ കണ്ടെത്തുമെന്നും സിന്തൈറ്റ് അറിയിച്ചു.

MORE IN BUSINESS
SHOW MORE