ആര്‍.പി ഗ്രൂപ്പിന് സാംസങ് ആഗോള ബിസിനസ് പങ്കാളി പുരസ്കാരം

RP Samsung
SHARE

സാംസങ് എഞ്ചിനീയറിങ്ങിന്റെ മികച്ച ആഗോള ബിസിനസ്സ്  പങ്കാളിക്കുള്ള  പുരസ്കാരം ആർ.പി ഗ്രൂപ്പിന്റെ കൺസ്ട്രക്ഷൻ ബിസിനസ്സ് കൂട്ടായ്മയായ എൻ.എസ്.എച്ചിന് ലഭിച്ചു. രണ്ടാം തവണയാണ് എന്‍.എസ്.എച്ചിന് ഈ അംഗീകാരം ലഭിക്കുന്നത്. സാംസങ് സ്ഥാപകദിനത്തോടനുബന്ധിച്ച് ദക്ഷിണകൊറിയയിലെ സോളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പുരസ്കാരം ഏറ്റുവാങ്ങി. പദ്ധതികൾ സമയബന്ധിതമായും ഉന്നത ഗുണനിലവാരത്തിലും, സുരക്ഷിതമായും പൂർത്തിയാക്കുന്നതിനുള്ള ആഗോള അംഗീകാരമാണിതെന്ന് രവി പിള്ള പറഞ്ഞു.

MORE IN BUSINESS
SHOW MORE