വിദ്യാര്‍ത്ഥികളേ, ഇതിലേ ഇതിലേ; ആറ് നഗരങ്ങളില്‍ വിദേശ വിദ്യാഭ്യാസ പ്രദര്‍ശനം

santamonica-expo
SHARE

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദേശ വിദ്യാഭ്യാസ പ്രദർശനത്തിന് ഏപ്രിൽ, മെയ് മാസങ്ങളിൽ കേരളം വേദിയാകും. ഇരുപതില്‍ പരം രാജ്യങ്ങളിൽ നിന്നും 800ല്‍ പരം വിദേശ സർവകലാശാല / കോളേജുകളുടെ  ഇന്ത്യയിലെ ഔദ്യോഗിക പ്രധിനിധിയായ സാന്റ മോനിക്ക സ്റ്റഡി അബ്രോഡും  മലയാള മനോരമയും ചേർന്നാണ് ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.  കൊച്ചി,  തൃശൂർ, തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.

ഈ 6  വേദികളിലായി കാനഡ, യു കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, സ്വീഡൻ, ജർമ്മനി, യുഎസ്‌എ, അയർലണ്ട്, സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ, യുഎഇ  തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള 120 ഇത് പരം യൂണിവേഴ്സിറ്റി കോളേജുകളുടെ  ഔദ്യോഗിക പ്രതിനിധികൾ ഒരു കുടക്കീഴിൽ അണിനിരക്കും. +2 /  ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ് ഐ ടി,  ബിസിനസ് മാനേജ്‌മന്റ്, ടൂറിസം , ലോ, ഹോസ്പിറ്റാലിറ്റി, നഴ്സിംഗ്,  മീഡിയ ആൻഡ് ഡിസൈൻ, ഫാഷൻ ഉൾപ്പടെ നിരവധി മേഖലകളിൽ  അവരുടെ അഭിരുചിക്കും സാമ്പത്തിക ചുറ്റുപാടിനും യോജിച്ച    ആയിരക്കണക്കിന് കോഴ്സുകൾ തിരഞ്ഞെടുക്കാം.  കോഴ്സ്, അഡ്മിഷൻ, ഇന്റേൺഷിപ്, പഠനാനന്തര കരിയര്‍ എന്നിവയെക്കുറിച്ചും വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും നേരിട്ട് ചോദിച്ചറിയാം. യോഗ്യതാടിസ്ഥാനത്തിലുള്ള സ്കോളര്‍ഷിപ്പുകളും, അപ്ലിക്കേഷൻ ഫീ ഇളവുകളും കരസ്ഥമാക്കാം. 

പ്രമുഖ  ബാങ്കുകളുടെ എഡ്യൂക്കേഷൻ ലോൺ കൗണ്ടറുകളും പ്രദർശനത്തിൽ ഉണ്ടാകും. പ്രദർശനത്തിന്റെ ഭാഗമായി  വിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും ഉണ്ടാകും. നിബന്ധകൾക്ക് വിധേയമായി പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ IELTS, PTE ട്രെയ്നിങ്ങിനും അർഹത ഉണ്ടാകും.  2023 - 24 ഇന്‍ടേക്കുകള്‍ക്ക്  Fast track  മോഡിൽ അപ്ലിക്കേഷൻ  Lodge ചെയ്യാനുള്ള അഡ്മിഷൻ ബേയും ഓഫർ ലെറ്റർ ലഭ്യമാകുന്ന സംവിധാനവും ഈ പ്രദർശനത്തിന്റെ മാത്രം പ്രത്യേകതയാണ്‌ . രാവിലെ 10 മുതൽ വൈകിട്ട് 5  വരെ നടക്കുന്ന  പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. www.santamonicaedu.in, www.overseaseducationexpo.com എന്നീ വെബ്സൈറ്റുകളിൽ  മുൻകൂട്ടി ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി  പാസ് ഉപയോഗിച്ച് പ്രവേശിക്കാം. സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടാകും.  കൂടുതൽ വിവരങ്ങൾക്ക് 0484 4150999, 9645222999 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

MORE IN BUSINESS
SHOW MORE