
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ്, ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസഡറായി നടന്‍ മോഹന്‍ലാല്‍. 12 വര്‍ഷമായി വിദ്യാര്‍ഥികളും രക്ഷിതാക്കളും ലക്ഷ്യയില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് മോഹന്‍ലാല്‍ തങ്ങള്‍ക്കൊപ്പം കൈകോര്‍ക്കുന്നതെന്ന് ലക്ഷ്യ അധികൃതര്‍ പറഞ്ഞു. കോമേഴ്സ് പഠനത്തിനായി ഈവര്‍ഷം മുതല്‍ ലക്ഷ്യ പുതിയ പദ്ധതികള്‍ നടപ്പാക്കും. രാജ്യത്തെ അഞ്ച് മെട്രോ നഗരങ്ങളിലേക്ക് ലക്ഷ്യ കോച്ചിങ് ക്ലാസുകള്‍ വ്യാപിക്കും. കോമേഴ്സ് മേഖലയുടെ ഉന്നമനത്തിനായുള്ള ലക്ഷ്യയുടെ ഉദ്യമത്തില്‍ താനും ജൈത്രയാത്ര തുടങ്ങുകയാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.