കാനഡയിലേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്ക്; ആയിരങ്ങളെ കൈപിടിച്ച് സാന്റ മോണിക്ക

വിദേശപഠനം ആഗ്രഹിക്കുന്ന മലയാളികള്‍ ഏറ്റവും താല്‍പര്യപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് കാനഡ. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും വിദേശപഠനം സാധ്യമാകും എന്നതും മെച്ചപ്പെ‌ട്ട സാമൂഹ്യ, ജീവിത സാഹചര്യങ്ങളും ജോലി സാധ്യതയുമാണ് മലയാളികളെ കാനഡയിലേക്ക് ആകര്‍ഷിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാനഡയിലേക്കുള്ള വിദ്യാര്‍ഥികളുടെ ഒഴുക്ക് വലിയ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. പൊതുവില്‍ ഏറ്റവും കുറവ് ഇന്‍ടേക് ഉണ്ടാകാറുള്ള മേയ് മാസം വിദേശപഠന രംഗത്തെ  ആധികാരിക സ്ഥാപനമായ സാന്റ മോണിക്ക വഴി കേരളത്തില്‍ നിന്ന് ഇത്തവണ വിസ ലഭിച്ച കാനഡയിലേക്ക് പോകുന്ന 3600 ഓളം  വിദ്യാര്‍ഥികള്‍ക്കായി കൊച്ചിയില്‍ വിപുലമായ പ്രീ ഡിപ്പാര്‍ച്ചര്‍ ബ്രീഫിങ് സംഘടിപ്പിച്ചു. അതിലെ പങ്കാളിത്തം സംഘാടകരെപ്പോലും അല്‍ഭുതപ്പെടുത്തുന്നതായിരുന്നു. 

സെപ്തംബറിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ കനേഡിയല്‍ സര്‍വകലാശാലകളും കോളജുകളും സ്വീകരിക്കാറുള്ളത്. കൂടുതല്‍ കോഴ്സുകള്‍ തുടങ്ങുന്നതും ഈ ഇന്‍ടേക്കിലാണ്. യൂറോപ്, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേക്ക് വിദ്യാര്‍ഥികള്‍ പോകാറുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാഭാവിക വളര്‍ച്ച രേഖപ്പെടുത്തുന്നത് കാനഡയിലാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ അഡ്മിഷന്‍, യാത്ര തുടങ്ങിയവയുടെ നടപടിക്രമങ്ങള്‍ കൃത്യമായി അറിയാവുന്ന, അനുഭവപരിചയമുള്ളവരുടെ സഹായം പ്രധാനമാണ്. 

21 വര്‍ഷത്തെ അനുഭവപരിചയമുള്ള സാന്റ മോണിക്ക വഴി കാനഡയിലേക്ക് മാത്രം കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ   പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിദേശ പഠനത്തിനായി  പറന്നത്.  ഇതിനോടകം ഒട്ടേറെപ്പേര്‍ക്ക് വിദേശ രാജ്യങ്ങളില്‍ത്തന്നെ കരിയർ കെട്ടിപ്പടുക്കാൻ ആയിട്ടുണ്ട്  ഇവരെല്ലാം വഴി വരുന്ന റഫറന്‍സുകളാണ് സ്ഥാപനത്തിന്റെ മുന്നോട്ടുള്ള വഴിയില്‍ കരുത്ത്. 

പ്ലസ് ടു കഴിഞ്ഞ ആര്‍ക്കും വിദേശപഠനത്തിനായി സമീപിക്കാം എന്നതാണ് പ്രധാന ആകര്‍ഷണം. ഓരോരുത്തരുടെ അഭിരുചിക്കും മാര്‍ക്കിനും ഇണങ്ങുന്ന കോഴ്സുകള്‍ കണ്ടെത്താനും സാന്റാ മോണിക്ക ടീം സഹായിക്കും. വിദേശത്ത് പോകുന്നതിന് മുന്നോടിയായി പാസാകേണ്ട മറ്റ് പരീക്ഷകളുടെ പരിശീലനവും ലഭ്യമാക്കും. ഇതിന്റെ ഒടുവിലത്തെ ഘട്ടമാണ് പ്രീ ഡിപ്പാര്‍ച്ചര്‍ ബ്രീഫിങ്. 

കാനഡയിലെ ഏറ്റവും മികച്ച സര്‍വകലാശാലകളും കോളജുകളുമായി നേരിട്ടുള്ള ബന്ധമാണ് മറ്റൊരു പ്രധാന ഘടകം. പ്രയോറിറ്റി പാര്‍ട്ണര്‍ ആകുന്നതുവഴി കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അഡ്മിഷന്‍ ഉറപ്പാക്കാനും വീസ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എളുപ്പമാക്കാനും കഴിയും. പോകുന്ന അതാതു സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക് ആക്കോമോഡേഷൻ നേരിട്ട് ഏർപ്പെടുത്തുന്നു  എന്നതും സാന്റ മോനിക്കയുടെ  സവിശേഷതയാണ്   കാനഡ സ്റ്റുഡന്റ് റിക്രൂട്ട്മെന്റില്‍ ഇന്ത്യയിലെ തന്നെ മുൻനിര   ഏജന്‍സി എന്ന പദവി കൂടി ഇതിനകം സാന്റാ മോണിക്ക സ്വന്തമാക്കിയിട്ടുണ്ട്. സെപ്തംബറിലെ ഇന്‍ടേക്കിനാണ് അടുത്ത തയാറെടുപ്പ്. 

വിദേശ  പഠനം ഏതുവിദ്യാര്‍ഥിയുടെയും സ്വപ്നമാണ്. വിദേശത്ത് മികച്ച കോഴ്സുകൾ ചെയ്യാനാണ് മിക്കയാളുകളും ആഗ്രഹിക്കുന്നത്. സാമ്പത്തികവും അല്ലാത്തതുമായ ഒട്ടേറെ വെല്ലുവിളികൾ ഉയരുന്ന സാഹചര്യത്തിൽ മികച്ച വിദ്യാഭ്യാസം സ്വപ്നം കാണുന്നവര്‍ക്ക് അനുയോജ്യമായ പഠനാവസരങ്ങള്‍ വാഗ്ദാനം ചെയ്യുകയാണ് സാന്റ മോണിക്ക സ്റ്റഡി അബ്രോഡ്.