വയറോൺ കർഷക അവാർഡ് 2023 വിതരണം ചെയ്തു

karshakaaward
SHARE

ടാറ്റാ സ്റ്റീൽ ഗ്ലോബൽ വയേഴ്സും, കേരളത്തിലെ അംഗീകൃത വിതരണക്കാരായ മോഡേൺ ഡിസ്ട്രോപൊളിസ് ലിമിറ്റഡും സംയുക്തമായി നൽകുന്ന "വയറോൺ കർഷക അവാർഡ് 2023 വിതരണം ചെയ്തു. മലപ്പുറം മഞ്ചേരി വി.പി ഹാളിൽ നടന്ന ചടങ്ങിൽ നൂതന കൃഷി, വാണിജ്യ കൃഷി, സമ്മിശ്ര കൃഷി, ജൈവ കൃഷി, മട്ടുപ്പാവ് കൃഷി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിൽ മികച്ച കർഷകരെ കാഷ് അവാർഡും ഫലകവും നൽകി ആദരിച്ചു.കോട്ടക്കൽ ആര്യ വൈദ്യശാല മാനേജിംഗ് ട്രസ്റ്റി പി.എം വാര്യർ മുഖ്യാതിഥിയായ ചടങ്ങിൽ മോഡേൺ ഡിസ്ട്രോപൊളിസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.വി അൻവർ അധ്യക്ഷത വഹിച്ചു. ടാറ്റാ സ്റ്റീൽ ഗ്ലോബൽ വയേഴ്സ് മാർക്കെറ്റിംഗ് ചീഫ് സത്യജിത് മൈഥി അവാർഡുകൾ വിതരണം ചെയ്തു. 

MORE IN BUSINESS
SHOW MORE