
യൂറോപ്പിലേക്ക് പ്രവര്‍ത്തന മേഖല വിപുലീകരിച്ച് മലയാളി ഐടി കമ്പനി എന്‍കോര്‍ ടെക്‌നോളജീസ്. യൂറോപ്പിലെ രണ്ട് ഓഫീസുകളുടെയും ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തിരുവനന്തപുരത്ത് നിന്ന് ഓണ്‍ലൈനായി നിര്‍വഹിച്ചു.
ഇതുകൂടാതെ എന്‍കോര്‍ ടെക്‌നോളജീസിന്റെ ടെക്‌നോപാര്‍ക്കിലെ പുതിയ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. ടെക്‌നോപാര്‍ക്ക് സി ഇ ഒ സഞ്ജീവ് നായര്‍ ചടങ്ങിൽ പങ്കെടുത്തു.