ഓട്ടോമോട്ടിവ് എക്‌സലന്‍സ് അവാര്‍ഡ് 2022 വിതരണം ചെയ്തു

award
SHARE

പ്രമുഖ വ്യവസായ ഗ്രൂപ്പ് ഇന്‍ഡല്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള ഇന്‍ഡല്‍ ഓട്ടോമോട്ടിവിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ജീവനക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ ഓട്ടോമോട്ടിവ് എക്‌സലന്‍സ് അവാര്‍ഡ് -2022 വിതരണം ചെയ്തു.  കേരള വോള്‍വോ, കൈരളി ടൊയോട്ട, ഇന്‍ഡല്‍ ഹോണ്ട, ഇന്‍ഡല്‍ യമഹ, ഇന്‍ഡല്‍ സുസുക്കി, കൈരളി ഫോര്‍ഡ് സര്‍വീസ് സെന്റര്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ്   അവാര്‍ഡ് സമ്മാനിച്ചത്. ഇന്‍ഡല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മോഹനന്‍ ഗോപാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എക്‌സിക്യുട്ടിവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍, ഡയറക്ടര്‍ അനീഷ് മോഹനന്‍, ഇന്‍ഡല്‍ ഓട്ടോമോട്ടിവ് സിഇഒ കൃഷ്ണകുമാര്‍, എച്ച്ആര്‍ ഹെഡ് ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE