
സാംസങ്ങിന്റെ എസ്– 23 സീരീസ് സ്മാർട്ട്ഫോണിന്റെ മെഗാ വിൽപ്പന ഓക്സിജന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ തുടങ്ങി. ഇരുന്നൂറിലധികം ഉപഭോക്താക്കള്‍ ആദ്യ ദിനം തന്നെ എസ് 23 മോഡലുകൾ സ്വന്തമാക്കി. ഉപഭോക്താക്കളുടെ സൗകര്യാർഥം പ്രീ ബുക്കിങ് സൗകര്യവും ഓക്സിജൻ ഒരുക്കിയിരുന്നു. പ്രീ ബുക്കിങ് നടത്തിയവർക്ക് മികച്ച ഓഫറുകൾ ലഭ്യമാണെന്നും ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് പറഞ്ഞു