ടാപ്കോ ആര്‍ക്കാ സോളാർ റൂഫ്; വീട്ടിലേക്കുള്ള വൈദ്യുതി ഇനി റൂഫ് ടൈലുകള്‍ ഉല്‍പാദിപ്പിക്കും

tapco-roof
SHARE

ടാപ്‌കോ ആർക്കാ സോളാർ റൂഫ് ടൈലുകൾ. വീടിന്റെയും മറ്റു കെട്ടിടങ്ങളുടെയും മേൽക്കൂരകൾക്ക് ഭംഗിയും സംരക്ഷണവും നൽകുന്ന റൂഫ് ടൈലുകൾ, നമുക്ക് ആവശ്യമായ വൈദ്യുതി കൂടി ഉൽപ്പാദിപ്പിച്ചാലോ? അതിശയം തോന്നുന്നുണ്ടോ ? എന്നാൽ ടാപ്‌കോ ഇത് യാഥാർഥ്യമാക്കിയിരിക്കുകയാണ്. ലോകോത്തര നിലവാരത്തിലുള്ള സോളാർ റൂഫ് ടൈലുകളുടെ നിർമ്മാതാക്കളായ സൺ എഡിസണുമായി കൈകോർത്തു ഇന്ത്യയിൽ തന്നെ ഇതാദ്യമായി സോളാർ റൂഫ് ടൈലുകൾ അവതരിപ്പിച്ചതിലൂടെ ഈ രംഗത്ത് ഒരു പുതു തരംഗം സൃഷ്ടിച്ചിരിക്കുകയ്യാണ് ടാപ്‌കോ. വീടിന്റെ മേൽക്കൂരയുടെ സംരക്ഷണത്തിനും ചൂടിൽനിന്നും ചോർച്ചയിൽനിന്നും സംരക്ഷണം നേടുന്നതിനുമൊക്കെ വേണ്ടിയാണ് നമ്മൾ സാധാരണ ട്രസ്സ് വർക്ക് ചെയ്തു റൂഫിങ് ചെയ്യാറുള്ളത്. പരമ്പരാഗത ഓടുകൾ മുതൽ അലൂമിനിയം റൂഫിങ് ഷീറ്റുകൾ അടക്കമുള്ള വിവിധ ഉൽപ്പന്നങ്ങൾ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനുപകരമായി സൗരോർജ്ജത്തിനിന്നു വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സോളാർ റൂഫ് ടൈലുകൾ ഉപയോഗിക്കുകയാണെങ്കിൽ വീട്ടാവശ്യത്തിനുള്ള വൈദ്യുതി ഉൽപാദിപിച്ച് പൊള്ളുന്ന വൈദ്യുതി ചിലവിൽനിന്നു രക്ഷനേടാം എന്ന് മാത്രമല്ല, മിച്ചം വരുന്ന വൈദ്യുതി എലെക്ട്രിസിറ്റി ബോർഡിന് വിൽക്കുകയും ചെയ്യാം.

വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചാണ് സാധാരണയായി സൗരോർജ്ജത്തിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ചു വരുന്നത്. എന്നാൽ പ്രത്യേകമായി സോളാർ പാനലുകൾ സ്ഥാപിക്കാതെതന്നെ സോളാർ റൂഫ് ടൈലുകൾ ഉപയോഗിച്ച് നേരിട്ട് വൈദ്യുതി ഉൽപ്പാദിപ്പിക്കാം  എന്നതാണ് ഈ ഉല്പന്നത്തെ വ്യത്യസ്തമാകുന്നത്. വീടുകളുടെ കാർ പോർച്ചുമുതൽ വിസ്തൃതമായ മേൽക്കൂരകൾവരെ സോളാർ റൂഫ് ടൈലുകൾ ഉപയോഗിച്ച് നിർമ്മിക്കാവുന്നതാണ്. കെട്ടിടങ്ങൾക്കു ഭംഗിയും സംരക്ഷണവും ഉറപ്പുനല്കുന്നതിനൊപ്പം വൈദ്യുതോൽപ്പാദനവും സാധ്യമാവും എന്നതുകൊണ്ട് ഈ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സോളാർ റൂഫ് ടൈലുകൾ കൊണ്ടുവന്നിരിക്കുന്നത്. 

റൂഫ് ടൈൽ രംഗത്ത് നാല്പത്തിൽപ്പരം വര്ഷങ്ങളുടെ പാരമ്പര്യവും പരിചയസമ്പത്തുമുള്ള  ടാപ്‌കോ, കളിമണ്ണിൽ നിർമിക്കുന്ന മേച്ചിൽ ഓടുകളും സീലിംഗ് ഓടുകളും സ്വന്തം നിമ്മാണശാലയിൽ വൻതോതിൽ നിർമ്മിച്ചുവരുന്നു കൂടാതെ  സോളാർ റൂഫ് ടൈലുകൾക്കു പുറമെ ഉന്നത ഗുണനിലവാരമുള്ള സെറാമിക് റൂഫ് ടൈലുകൾ, റൂഫിങ് ഷിംഗിൾസ്, ടെറാക്കോട്ട വാൾ ടൈലുകൾ, ഫ്ലോർ ടൈലുകൾ, ജാളികൾ എന്നീ ഉൽപ്പന്നങ്ങളുടെ വിപുലമായ ശ്രേണിയുമായി വിപണിയിൽ വര്ഷങ്ങളായി പ്രമുഖ സ്ഥാനത്ത് നിലകൊള്ളുന്നു.

MORE IN BUSINESS
SHOW MORE