അദാനിക്ക് വീണ്ടും തിരിച്ചടി; മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍

adani.jpg.image.845.440
SHARE

ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ഗൗതം അദാനിക്ക് മറ്റൊരു തിരിച്ചടി കൂടി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന നേട്ടം അദാനിക്ക് നഷ്ടമായി. ബുധനാഴ്ച ഓഹരിവിപണിയിലുണ്ടായ തകര്‍ച്ചയെ തുടര്‍ന്ന് ഫോര്‍ബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി 15ാം സ്ഥാനത്തേക്ക് വീണു. 

ഹിന്‍ഡല്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പ് മൂന്നാം സ്ഥാനത്തായിരുന്നു ഗൗതം അദാനി.  ഗൗതം അദാനിയെ പിന്തള്ളി മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനുമായി. ഹിന്‍ഡല്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് വന്നതോടെ 72 ബില്യണ്‍ ഡോളറോളം അദാനിക്ക് നഷ്ടം വന്നതായാണ് കണക്കാക്കുന്നത്. 

83.9 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനിയുടെ ആസ്തി 84.3 ബില്യണ്‍ ഡോളറും. ബെര്‍നാര്‍ഡ് അര്‍നോള്‍ട് ആണ് ഫോബ്സിന്റെ ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. 214 ബില്യണ്‍ ഡോളറാണ് ബെര്‍നാര്‍ഡ് അര്‍നോള്‍ട്ടിന്റെ ആസ്തി. 178.3 ബില്യണ്‍ ഡോളറോടെയാണ് ഇലോണ്‍ മസ്ക് രണ്ടാമത് നില്‍ക്കുന്നത്. 

വിവാദത്തിലേക്ക് വീണതോടെ ഗൗതം അദാനിയുടെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍. ഹിന്‍ഡല്‍ബര്‍ഗ് റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ് എത്തിയെങ്കിലും ഓഹരി വിപണികളില്‍ ചാഞ്ചാട്ടം തുടരുന്നു. 

MORE IN BUSINESS
SHOW MORE