ഇന്ത്യയില്‍ നിര്‍മാണയൂണിറ്റ് ആരംഭിക്കാൻ യോനെക്സ്; ഗ്രാഫൈറ്റ് റാക്കറ്റുകളുടെ വില കുറയും

yonexwb
SHARE

ബാഡ്മിന്റന്‍ റാക്കറ്റ് നിര്‍മാതാക്കളായ യോനെക്സ് ഇന്ത്യയില്‍  നിര്‍മാണയൂണിറ്റ് ആരംഭിക്കുന്നു. ഇതോടെ ഗുണനിലവാരമേറിയ ഗ്രാഫൈറ്റ് റാക്കറ്റുകളുടെ  വില 30 ശതമാനം വരെ കുറയും. 

ഇന്ത്യയില്‍ ബാഡ്മിന്റന് കുതിച്ചുയരുന്ന ജനപ്രീതിയാണ് ഉയര്‍ന്ന ഗുണനിലവാരമുള്ള റാക്കറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ ജാപ്പനീസ് കമ്പനിയായ യോനെക്സിന് പ്രേരണയായത്. യോനെക്സ് റാക്കറ്റുകളുടെ വില്‍പനയില്‍ 15 ശതമാനം വര്‍ധനവാണ് കഴിഞ്ഞവര്‍ഷം രേഖപ്പെടുത്തിയത്. പ്രഫഷണല്‍ ഗുണനിലവാരമുള്ള ഗ്രാഫൈറ്റ് റാക്കറ്റ് നിര്‍മാണ യൂണിറ്റ് ഇന്ത്യയില്‍ ആരംഭിക്കുന്നതോടെ 20 മുതല്‍ 30 ശതമാനം വരെ വിലകുറയും. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി യോനക്സ് 2016ല്‍ ബംഗളൂരുവില്‍ ഫാക്ടറി ആരംഭിച്ചിരുന്നു. അലുമിനിയം ടി ജോയിന്റ് റാക്കറ്റുകള്‍ മാത്രമാണ് ബംഗളൂരുവില്‍ നിര്‍മിക്കുന്നത്. വിനോദത്തിനും വ്യായാമത്തിനുമായി ബാഡ്മിന്റന്‍ കളിക്കുന്നവരാണ് ഇത്തരം റാക്കറ്റുകള്‍ ഉപയോഗിക്കുന്നത്. റാക്കറ്റ് ഉല്‍പാദനം  മുപ്പത് ലക്ഷമാക്കി വര്‍ധിപ്പിക്കുമെന്നും യോെനകസ് ജപ്പാന്‍ ചെയര്‍മാര്‍ ബെന്‍ യൊനെയാമ അറിയിച്ചു. നിലവില്‍ പത്തുലക്ഷം റാക്കറ്റുകളാണ് പ്രതിവര്‍ഷം ബംഗളൂരു ഫാക്ടറയില്‍ ഉല്‍പാദിപ്പിക്കുന്നത്. 

MORE IN BUSINESS
SHOW MORE