ഥാറിനും ഗൂർഖയ്ക്കും വെല്ലുവിളി; ഒടുവിൽ ജിമ്നിയെ അവതരിപ്പിച്ച് മാരുതി സുസുക്കി

jimny-thar-gurkha
SHARE

വാഹനപ്രേമികളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ 5 ഡോർ ജിമ്നിയെ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച് മാരുതി സുസുക്കി. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തിയിരുന്ന ജിമ്നിയുടെ 5 ഡോർ പതിപ്പ്  ലോകത്തിൽ ആദ്യമായി ഡൽഹി ഓട്ടോ എക്സ്പോ 2023ലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 2020-ലെ ഓട്ടോ എക്‌സ്‌പോയിൽ മൂന്ന് ഡോറുള്ള ജിമ്‌നിയായിരുന്നു പ്രദർശനത്തിന് എത്തിച്ചത്. എന്നാൽ ഇന്ത്യൻ നിരത്തുകളിൽ ഇറങ്ങുക മൂന്ന് ഡോറുള്ള ജിമ്‌നിക്ക് പകരം 5 ഡോറുള്ള വാഹനമായിരിക്കും എത്തുകയെന്ന് നിർമാതാക്കൾ അറിയിച്ചു. 

കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാനാണു 5 ഡോർ ജിമ്നിയുടെ വരവ്. മഹീന്ദ്ര ഥാർ, ഫോഴ്സ് ഗൂർഖ എന്നീ വാഹനങ്ങൾക്ക് നേരിട്ട് വെല്ലുവിളി സൃഷ്ടിക്കുന്ന വിധത്തിലായിരിക്കും ജിമ്നിയെ മാരുതി സുസുക്കി ഇന്ത്യയിൽ അവതരിപ്പിക്കുക.  4 വീൽ ഡ്രൈവ്, ഓൾ ഗ്രിപ് പ്രോ, ലാഡർ ഫ്രെയിം ഷാസി തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഓട്ടോ എക്സ്പോയിൽ ജിമ്നി വരവറിയിച്ചത്.

ഓൾ ടെറെയ്ൻ കോംപാക്ട് ലൈഫ്സ്റ്റൈൽ എസ്​യുവി എന്നാണ് കമ്പനി ഈ എസ്​യുവിയെ വിശേഷിപ്പിക്കുന്നത്. 1.5 ലിറ്റർ കെ സീരീസ് എഞ്ചിനാണ് വാഹനത്തിനു മാരുതി നൽകിയിരിക്കുന്നത്. 5 ഡോർ വാഹനമായതിനാൽ കൂടുതൽ ഇടം സൗകര്യപ്പെടുത്തിയിട്ടാണ് വാഹനം നിർമിച്ചിരിക്കുന്നത്.   

കയറ്റുമതി ആവശ്യങ്ങൾക്കായി ജിംനിയുടെ 3 ഡോർ വാഹനം ഇന്ത്യയിൽ നേരത്തേതന്നെ നിർമാണം ആരംഭിച്ചിരുന്നു.199 രാജ്യങ്ങളിൽ 3.2 ദശലക്ഷം യൂണിറ്റുകളാണ് ഇതുവരെ വിറ്റുപോയിരിക്കുന്നത്. നെക്സ ഡീലർഷിപ്പുകളിൽ വാഹനത്തിന്റെ ബുക്കിങ് കമ്പനി തുടങ്ങുകയും ചെയ്തു. എന്തായാലും കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ ഇനി മത്സരം മുറുകുമെന്നു സാരം. 

Maruti Suzuki Unveils Jimny; Aims For Top Spot In SUV Space

MORE IN BUSINESS
SHOW MORE