എയര്‍ടെല്‍ 5 ജി പ്ലസ് സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം

5gplus-airtel
SHARE

എയര്‍ടെല്‍ 5 ജി പ്ലസ് സേവനങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കം. 5 ജി ഫോണുകളില്‍ നിലവിലുള്ള 4 ജി സിം മാറാതെതന്നെ സേവനം ലഭ്യമാകും. പ്രത്യേക ചാര്‍ജുകളില്ലാതെതന്നെ അതിവേഗ സേവനം ഉപഭോക്താക്കള്‍ക്ക് അനുഭവവേദ്യമാക്കുമെന്ന് ഭാരതി എയര്‍ടെല്‍ കേരള സി.ഇ.ഒ അമിത് ഗുപ്ത പറഞ്ഞു. 4 ജിയേക്കാള്‍ മുപ്പത് ഇരട്ടിയോളം വേഗതയേറിയ സേവനങ്ങള്‍ ആസ്വദിക്കാനാകും. ഒന്നര ജി.ബിയുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ 12 സെക്കന്‍ഡ് മതിയാകും. ഹൈ ഡെഫിനിഷന്‍ വീഡിയോ സ്ട്രീമിങ്, ഗെയിമിങ് എന്നിവയും സാധ്യമാണ്. കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലും വൈകാതെ സേവനമെത്തിക്കാനാണ് ശ്രമം.

MORE IN BUSINESS
SHOW MORE