കെ.പി.നമ്പൂതിരീസ് ഹെര്‍ബല്‍ ടൂത്ത് പേസ്റ്റിന് രാജ്യാന്തര അംഗീകാരം

kp-namboothiris
SHARE

കെ.പി.നമ്പൂതിരീസ് ഹെര്‍ബല്‍ ടൂത്ത് പേസ്റ്റിന് രാജ്യാന്തര ഏജന്‍സിയുടെ അംഗീകാരം ലഭിച്ചതായി കമ്പനി അധികൃതര്‍ പറഞ്ഞു. മിസ്്വാക്ക് എന്ന പേരില്‍ പുതിയ ടൂത്ത് പേസ്റ്റും കമ്പനി പുറത്തിറക്കി. 

അഞ്ചിനം ഹെര്‍ബല്‍ ടൂത്ത് പേസ്റ്റാണ് കെ.പി.നമ്പൂതിരിസിന്റേത്. ഹെര്‍ബല്‍ ടൂത്ത് പേസ്റ്റിനാണ് മികവിന്റെ അംഗീകാരം ലഭിച്ചത്. രാജ്യാന്തര ഏജന്‍സിയായ ടെക്നോ മാര്‍ക്കറ്റിങ് സൊലൂഷ്യന്‍സ് ആണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. മിസ്്വാക്ക് ടൂത്ത് പേസ്റ്റാണ് കമ്പനിയുടെ പുതിയ ഇനം. മികച്ച ചേരുവകളാണ് പ്രത്യേകത. ഗുണനിലവാര പരിശോധനകളിലും മികച്ച ഫലമാണ് കിട്ടിയതെന്ന് കെ.പി.നമ്പൂതിരീസ് ആയുര്‍വേദിക്സ് മാനേജിങ് ഡയറക്ടര്‍ കെ.ഭവദാസന്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും കര്‍ണാടകത്തിലും ബിസിനസ് വ്യാപിപ്പിച്ചതായും കെ.പി.നമ്പൂതീരിസ് അധികൃതര്‍ പറഞ്ഞു.

KP Namboothiri's herbal toothpaste got international recognition

MORE IN BUSINESS
SHOW MORE