ഓർഡർ ചെയ്ത 12,499 രൂപയുടെ ഫോൺ വന്നില്ല; ഫ്ലിപ്കാർട്ടിന് 42,000 രൂപ പിഴ

flipcart-fine
SHARE

പണമടച്ച് ഓൺലൈനിൽ ഓർഡർ ചെയ്തിട്ടും പലപ്പോഴും ഉൽപന്നം ലഭിക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷം ബെംഗളൂരു സ്വദേശിയായ യുവതിയും പണമടച്ച് ഓർഡർ ചെയ്ത ഫോൺ കിട്ടിയില്ല. 

ബെംഗളൂരുവിലെ രാജാജിനഗർ നിവാസിയായ ദിവ്യശ്രീയാണ് 2022 ജനുവരി 15ന് ഫ്ലിപ്കാർട്ടിൽ നിന്ന് 12,499 രൂപ വിലയുള്ള ഫോൺ ഓർഡർ ചെയ്തത്. എന്നാൽ ഫോൺ കിട്ടിയില്ല. ദിവ്യശ്രീ നിരവധി തവണ ഫ്ലിപ്കാർട്ടിനെ സമീപിച്ചെങ്കിലും ഫോൺ നൽകാനോ  പണം തിരിച്ചുനൽകാനോ ഫ്ലിപ്കാർട്ട് തയാറായില്ല.

ഫ്ലിപ്കാർട്ടിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ദിവ്യശ്രീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിനെതിരെ പരാതി നൽകാൻ തീരുമാനിച്ചു. ഐഎഎൻഎസ് റിപ്പോർട്ട് പ്രകാരം ഉപഭോക്താവ് മുഴുവൻ പണവും ഇഎംഐ ആയി അടച്ചിട്ടും ഓർഡർ എത്തിക്കുന്നതിൽ ഫ്ലിപ്കാർട്ട് പരാജയപ്പെട്ടു എന്നാണ് ആരോപണം. ഇതോടെ ഫ്ലിപ്കാർട്ടിന് ബെംഗളൂരു അർബൻ ഡിസ്ട്രിക്റ്റ് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പിഴയും ചുമത്തി. സംഭവം അന്വേഷിച്ച കമ്മീഷൻ ഫോണിന്റെ വിലയായ 12,499 രൂപ, ഈ തുകയുടെ 12 ശതമാനം വാർഷിക പലിശ, പിഴയായിട്ട് 20,000 രൂപ , നിയമപരമായ ചെലവിന് 10,000 രൂപയും അടയ്‌ക്കാൻ ഫ്ലിപ്കാർട്ടിനോട് ആവശ്യപ്പെട്ടു. 

ഫ്‌ളിപ്കാർട്ട് ഇക്കാര്യത്തിൽ തികച്ചും അശ്രദ്ധ കാണിക്കുക മാത്രമല്ല, അധാർമികമായ കീഴ്‌വഴക്കങ്ങൾ പിന്തുടരുകയും ചെയ്‌തെന്ന് ഉത്തരവിൽ ബെംഗളൂരു ഉപഭോക്തൃ കോടതി വ്യക്തമാക്കി. ഫോൺ ഡെലിവർ ചെയ്യാത്തതിനാൽ ഉപഭോക്താവിന് സാമ്പത്തിക നഷ്ടവും മാനസിക ആഘാതവും ഉണ്ടായിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു.

Woman bought Rs 12499 phone online but didn’t get order, now Flipkart has to pay her Rs 42000

MORE IN BUSINESS
SHOW MORE