എന്റെ നാട് മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റിക്ക് തുടക്കം

satheeshanKrish
SHARE

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ താൽപര്യമെടുക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിൽ എന്റെ നാട് ആരംഭിച്ച മൾട്ടി സ്റ്റേറ്റ് അഗ്രോ കോപ്പറേറ്റീവ് സൊസൈറ്റി  ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്. സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിന് പുറമെ വന്യമൃഗ ശല്യവും കാലാവസ്ഥ വ്യതിയാനവും കർഷകനെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരിക്കുകയാണന്നും വി.ഡി.സതീശൻ പറഞ്ഞു. കോതമംഗലം ലയൺസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷതവഹിച്ചു.  

MORE IN BUSINESS
SHOW MORE