കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു

klm
SHARE

പ്രമുഖ ധനകാര്യ സേവന ദാതാക്കളായ കെഎൽഎം ആക്സിവ ഫിൻവെസ്റ്റിന്റെ 24-ാം സ്ഥാപക ദിനാഘോഷങ്ങൾ തിരുവനന്തപുരത്ത് നടന്നു.  മുൻ യുഎസ് അംബാസിഡറും, പ്രമുഖ നയതന്ത്രജ്ഞനുമായ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ‌നിർവഹിച്ചു. കമ്പനിയുടെ ഡിജിറ്റൽ പരിവർത്തനത്തിലെ സുപ്രധാന കാൽവയ്പുകളിലൊന്നായ ചാറ്റ്ബോട്ട് 'ടൈഗു' ചലച്ചിത്ര താരവും കെഎൽഎം ആക്സിവ ബ്രാൻഡ് അംബാസിഡറുമായ മഞ്ജു വാര്യർ അവതരിപ്പിച്ചു. കെഎൽഎം ആക്സിവ സോഷ്യൽ കണക്ട്, ചെയർമാനും, മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയുമായ പി.എച്ച്. കുര്യൻ ഉദ്ഘാടനം ചെയ്തു.ഡയറക്ടർ ബിജി ഷിബു, സിഇഒ മനോജ് രവി തുടങ്ങിയവരും പങ്കെടുത്തു.

MORE IN BUSINESS
SHOW MORE