
പെപ്സ് മാറ്ററസിന്റെ പുതിയ ഷോറൂം തിരുവനന്തപുരം പട്ടത്ത് പ്രവര്‍ത്തനം തുടങ്ങി. തലസ്ഥാനത്തെ രണ്ടാമത്തെയും സംസ്ഥാനത്തെ ഇരുപത്തിയൊന്നാമത്തെയും ഷോറൂമാണ് പട്ടം ട്രാഫിക് പൊലീസ് സ്റ്റേഷന് എതിര്‍വശത്തായി തുടങ്ങിയിരിക്കുന്നത്. പെപ്സ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ജി ശങ്കര്‍ റാം ഉദ്ഘാടനം ചെയ്തു.