നക്ഷത്രശോഭയിൽ കൊല്ലത്തെ ക്രിസ്മസ് സ്റ്റാർ വിപണി

starmakingN-05
SHARE

ക്രിസ്മസിന്റെ അടയാളമായി നക്ഷത്രങ്ങളെമ്പാടും ഉയരുമ്പോള്‍ അഭിമാനത്തോടെ നേട്ടമുണ്ടാക്കുന്നത് കൊല്ലത്തെ ചെറുകിട വ്യവസായികളാണ്. രാജ്യത്ത് എല്ലായിടത്തേക്കും ക്രിസ്മസ് സ്റ്റാറുകള്‍ കയറ്റുമതി ചെയ്യുന്നത് കൊല്ലത്തു നിന്നാണ്. മുന്‍കാലങ്ങളിലേതിനേക്കാള്‍‌ നക്ഷത്രവിപണി സജീവമായത് സംരംഭകള്‍ക്ക് ആശ്വാസമായി.

വര്‍ഷത്തിലൊരിക്കലാണ് നക്ഷത്രവിളക്കിന് ആവശ്യമെങ്കിലും എല്ലാദിവസവും നക്ഷത്രങ്ങളുടെ ലോകത്താണിവര്‍. അടുത്ത ക്രിസ്മസ് കാലത്തേക്കുളള ക്രിസ്മസ് സ്റ്റാറുകള്‍ ഇവിടെ തയാറാക്കുകയാണ്. ഇൗറ്റക്കമ്പുകള്‍ കൂട്ടിക്കെട്ടി വര്‍ണക്കടലാസ് ഒട്ടിച്ച് നക്ഷത്രവിളക്ക് തൂക്കിയിരുന്ന കാലമല്ല. മിന്നിത്തിളങ്ങുന്ന വൈദ്യുതിബള്‍ബിനൊപ്പം യന്ത്രനിര്‍മിത പേപ്പര്‍ നക്ഷത്രങ്ങളാണ്. കേടുപാടുകളില്ലാത്തതും നിറവും വലുപ്പവുമുളളതും നോക്കി തരം തിരിക്കുന്ന ജോലി ചെയ്യുന്ന സ്ത്രീകള്‍.  

21 കാലുളള നക്ഷത്രങ്ങള്‍ വരെയുണ്ടെങ്കിലും അഞ്ചുകാലുളള നക്ഷത്രങ്ങള്‍ക്കാണ് ആവശ്യമേറെയും. ഇരുപതുവര്‍ഷത്തിലേറെയായുളള കൊല്ലത്തെ നക്ഷത്ര നിര്‍മാണത്തിന്റെ പ്രതാപം മാറ്റമില്ലാതെ തുടരുകയാണ്. നിരവധി കുടുംബങ്ങള്‍ക്ക് ജീവിതവെളിച്ചമാകുന്നതും ഇൗ നക്ഷത്രങ്ങളാണ്. 

MORE IN BUSINESS
SHOW MORE