ഉത്സവിന് കോട്ടയത്ത് തുടക്കം; ജീവകാരുണ്യത്തിനായുള്ള പ്രദർശന വിപണന മേള

utsav
SHARE

ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നടത്തുന്ന പ്രദർശന വിപണന മേളയായ ഉത്സവിന് കോട്ടയത്ത് തുടക്കമായി. കോട്ടയം ലേഡീസ് സർക്കിൾ 48 ന്റെ നേതൃത്വത്തിൽ നടക്കുന്ന പതിനേഴാമത്തെ ഉത്സവ് മേളയാണ് ചാലുകുന്ന് ബെഞ്ചമിൻ ബെയ്ലി ഹാളിൽ ഉദ്ഘാടനം ചെയ്തത്. സാരി, ചുരിദാർ, കുട്ടികളുടെ വസ്ത്രങ്ങൾ, ബാഗുകൾ, ചെരുപ്പുകൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് പ്രദർശനസമയം. ഇന്നും നാളെയുമായി നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമായിരിക്കും 

MORE IN BUSINESS
SHOW MORE