ഔഷധിയുടെ ബാംബു ഫുഡ് കോർണർ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു

oushadhi
SHARE

ഔഷധിയുടെ ബാംബു ഫുഡ് കോർണർ ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സംരക്ഷണ രംഗത്ത് ഔഷധി മികച്ച പ്രവർത്തനം കാഴ്ചവെക്കുകയാണെന്നും കോവിഡ് കാലഘട്ടത്തിൽ ഔഷധി നടത്തിയ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തൃശൂർ ഔഷധി പഞ്ചകർമ്മ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. 

MORE IN BUSINESS
SHOW MORE