
പ്രമുഖ ധനകാര്യ സ്ഥാപനമായ കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റിന്‍റെ പുതിയ സേവനമായ ഇന്‍സ്റ്റാ മണിക്ക് തുടക്കം. നടി മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു. ഇടപാടുകാര്‍ക്ക് കെഎല്‍എം ആപ്പ് ഡൗണ്‍ലോഡ് സേവനം പ്രയോജനപ്പെടുത്താനാകും. ബ്രാഞ്ചില്‍ നേരിട്ടെത്താതെ ഇരുപത്തിനാല് മണിക്കൂറും വായ്പ്പ തിരിച്ചടയ്ക്കാനും ലോണ്‍ ടോപ്പ് അപ്പ് ചെയ്യാനും സൗകര്യമാണ് ഒരുക്കുന്നത്. അധിക ചാര്‍ജ് നല്‍കാതെ തന്നെ ഇടപാടുകാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വളരെ പെട്ടെന്ന് പണം എത്തുമെന്നും സിഇഒ മനോജ് രവി വ്യക്തമാക്കി. ലുലുമാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മഞ്ജു വാര്യര്‍ സ്വര്‍ണനാണയങ്ങള്‍ വിതരണം ചെയ്തു. കെഎല്‍എം ആക്സിവ ഫിന്‍വെസ്റ്റ് ഡയറക്ടര്‍മാരായ ഷിബു തെക്കുംപുറം, ബിജി ഷിബു, ജോര്‍ജ് കുര്യാപ്പ് എന്നിവര്‍ പങ്കെടുത്തു.