ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് മസ്ക്; ട്വിറ്ററില്‍ വന്‍ അഴിച്ചുപണി

elon-musk-twitter
SHARE

ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയുടെ തലപ്പത്തുള്ള ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവച്ചെന്ന് കാണിച്ച് സിഇഒ പരാഗ് അഗ്രവാള്‍ അടക്കുള്ള മൂന്ന് ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്. ട്വിറ്റര്‍ ഏറ്റെടുക്കാന്‍ കോടതി അനുവദിച്ച സമയം തീരാന്‍ മണിക്കൂറുകള്‍ മാത്രമുള്ളപ്പോളാണ് താന്‍ കമ്പനി സ്വന്തമാക്കിയെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്കിന്റെ രംഗപ്രവേശം. എല്ലാം നാടകീയമാക്കാറുള്ള മസ്ക് ഇവിടെയും അത് തെറ്റിച്ചില്ല. തലപ്പത്തുള്ള മൂന്നുപേരെ ആദ്യം തെറിപ്പിച്ചു. 

ഇന്ത്യന്‍ വംശജനായ സി.ഇ.ഒ പരാഗ് അഗ്രവാളിന് പുറമേ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ നെഡ് സെഗാള്‍, പോളിസി ചീഫ് വിജയ ഗഡ്ഡെ എന്നിവരെയാണ് നീക്കിയത്. ട്വിറ്ററിന്റെ ഭൂരിഭാഗം ഓഹരികളും ഏറ്റെടുക്കുമെന്ന് ആറുമാസം മുന്‍പ് പ്രഖ്യാപിച്ച മസ്ക് പക്ഷേ പിന്നീട് അതില്‍നിന്ന് പിന്നാക്കാംപോയി. തുടര്‍ന്ന് നിയമനടപടികളുമായി അഗ്രവാള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയത് മസ്കിനെ ചൊടിപ്പിച്ചു. ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യണം എന്നത് അടക്കമുള്ള മസ്കിന്റെ ആവശ്യങ്ങളോട് അവര്‍ മുഖംതിരിക്കുകയും ചെയ്തു. ഇതെല്ലാം മനസില്‍വച്ച് കമ്പനിയുടെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് ആദ്യനടപടി. അടുത്തഘട്ടമായി 7,500 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനകളാണ് ലഭിക്കുന്നത്. പെയ്മെന്റ്, വിനോദ ഉള്ളടക്കം കൂടി ഉള്‍പ്പെടുത്തി ട്വിറ്റര്‍ വിപുലീകരിക്കാനും ലക്ഷ്യമുണ്ട്. നടപടികള്‍ പരോക്ഷമായി സൂചിപ്പിച്ച് ‘പക്ഷി സ്വതന്ത്രമായി’ എന്ന ഒറ്റവരി ട്വീറ്റ് പങ്കുവച്ചതില്‍ നിന്ന് മസ്കിന്റെ കണക്കുകൂട്ടലുകള്‍ വ്യക്തമാണ്. സ്പേസ് എക്സിന്റെയും ഇലക്ട്രിക് കാര്‍ കമ്പനി ടെസ്‌ലയുടെയും മേധാവിയായ മസ്ക് 3.67 ലക്ഷം കോടി രൂപയ്ക്കാണ്  ട്വിറ്ററിനെ സ്വന്തമാക്കിയത്.  


Musk fired top officials; A massive crackdown on Twitter

MORE IN BUSINESS
SHOW MORE