
ദക്ഷിണേന്ത്യയിലെ പ്രമുഖ ലൈഫ് സ്റ്റൈല്‍ ഡെസ്റ്റിനേഷനായ സ്‌റ്റോറീസ് ഇനി കണ്ണൂരിലും. വ്യത്യസ്ത മേഖലകളില്‍ വിജയം കൈവരിച്ച മൂന്നു വനിതകൾ ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ക്ലാസിക്ക് സ്പോർട്സ് ഗുഡ്സ് സിഇഒ ലിസ മായൻ, കനാറ്റെ ഒറിജിനൽസ് ഉടമ ഷൈൻ ബെനവൻ, ഇന്നർവീൽ ക്ലബ് പ്രസിഡന്‍റ് വന്ദന ദീപേഷ് എന്നിവരാണ് ഉദ്ഘാടനം നിർവഹിച്ചത്. ഫർണിച്ചർ, ഡെക്കോർ, ഹോംവെയർ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരവുമായി പൊടിക്കുണ്ടില്‍ പ്രവർത്തനമാരംഭിച്ച ഷോറൂമിൽ കസ്റ്റമൈസ്ഡ് ഫര്‍ണിച്ചറുകള്‍ക്കായി പ്രത്യേക വിഭാഗവമുണ്ട്. മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 100 ഷോറൂമുകള്‍ തുറക്കാന്‍ കമ്പനി ലക്ഷ്യമിടുന്നതായി സ്റ്റോറീസ് ചെയര്‍മാന്‍ ഹാരിസ് കെ.പി അറിയിച്ചു.