മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുതിയ ഷോറൂം കട്ടപ്പനയിൽ ആരംഭിച്ചു

malabar 1 (1)
SHARE

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം ഇടുക്കി കട്ടപ്പനയിൽ പ്രവർത്തനം തുടങ്ങി. ലോകത്തെ 292- മത്തെയും കേരളത്തിലെ മുപ്പത്തി മൂന്നാമത്തെയും ഷോറൂമാണ് കട്ടപ്പനയിൽ ആംഭിച്ചത്. ഉടുമ്പൻചോല എംഎൽഎ എം.എം മണിയും മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.  രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും ആദ്യ വിൽപനയും ചടങ്ങിൽ നിർവഹിച്ചു. കട്ടപ്പന ഷോറൂമിൽനിന്ന് ലഭിക്കുന്ന ലാഭത്തിന്റെ അഞ്ച് ശതമാനം കട്ടപ്പനയിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചിലവഴിക്കുമെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് പറഞ്ഞു.

MORE IN BUSINESS
SHOW MORE