ജിയോയ്ക്ക് 3 മാസത്തിനിടെ 4,518 കോടി ലാഭം; 42.76 കോടി വരിക്കാർ; ഒന്നാമത്

jio-ambani
SHARE

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ ടെലികോം വിപണിയിൽ വൻ മുന്നേറ്റമാണ് നടത്തുന്നത്. നഷ്ടങ്ങളുടെ വിപണിയിൽ ജിയോ മാത്രമാണ് വൻ മുന്നേറ്റം നടത്തുന്നത്. ജിയോയുടെ സെപ്റ്റംബർ പാദത്തിലെ അറ്റാദായം 28 ശതമാനം വർധിച്ചു 4,518 കോടി രൂപയായി. പുതിയ വരിക്കാരെ ചേർക്കുന്നതിലും ആർപു (പ്രതിമാസ റീചാർജ് വരുമാനം) ഉയർത്താനും ജിയോയ്ക്ക് സാധിച്ചു. വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഒന്നാം സ്ഥാനത്താണ്.

മുൻ സാമ്പത്തിക വർഷം ഇതേ കാലയളവിൽ ജിയോയുടെ അറ്റാദായം 3,528 കോടി രൂപയായിരുന്നു. ജിയോ ഇൻഫോകോമിന്റെ (ആർ‌ജെ‌ഐ‌എൽ) പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 20.2 ശതമാനം വർധിച്ച് 22,521 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 18,735 കോടി രൂപയായിരുന്നു. 5ജി സേവനങ്ങൾക്കായി രാജ്യത്തുടനീളമുള്ള വലിയ തോതിലുള്ള നെറ്റ്‌വർക്ക് വിന്യാസങ്ങൾക്കിടയിലാണ് രണ്ടാം പാദ റിപ്പോർട്ട് വന്നത്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ.

MORE IN BUSINESS
SHOW MORE