രാജ്യാന്തര ഷിപ്പിങ്; ‘സമീപഭാവിയില്‍ മൂന്നരലക്ഷം തൊഴിലവസരങ്ങളുണ്ടാകും’

shipping
SHARE

രാജ്യാന്തര ഷിപ്പിങ് രംഗത്ത് സമീപഭാവിയില്‍ മൂന്നരലക്ഷം തൊഴിലവസരങ്ങളുണ്ടാകുെമന്ന് സിനര്‍ജി മറീന്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി. കൊച്ചിയില്‍ സിനര്‍ജി ഗ്രൂപ്പിന്റെ ടെക്നിക്കല്‍ മാേനജ്മെന്റ് ഒാഫീസിന് തുടക്കം കുറിച്ച് മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യാന്തരതലത്തില്‍ ഭക്ഷ്യോല്‍പന്നങ്ങള്‍ അടക്കമുള്ള ചരക്കുനീക്കത്തിനുണ്ടാകുന്ന ഭീമമായ ചെലവ് കുറച്ച് ആഗോള ഷിപ്പിങ് രംഗത്ത് സമൂലമായ മാറ്റത്തിന് സിനര്‍ജി ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി പറഞ്ഞു.2020ല്‍ ലോയ്ഡ്സ് ലിസ്റ്റ് പുറത്തുവിട്ട ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളുടെ പട്ടികയില്‍  ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയും ഇടം നേടിയിരുന്നു.

കൊച്ചിയിലെ ടെക്നിക്കല്‍ മാേനജ്മെന്റ് ഒാഫീസിലെ കമാന്‍ഡിങ് റൂമിലിരുന്ന് സംസാരിക്കുമ്പോള്‍ ആഗോള ഷിപ്പിങ് രംഗം സമീപഭാവിയില്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്ന വിപ്ളവത്തെ കുറിച്ചാണ് സിനര്‍ജി മറീന്‍ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി തുറന്നുപറയുന്നത്. നിലവിലുള്ള തൊഴില്‍നൈപുണ്യം കൊണ്ടുതന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് സമീപഭാവിയില്‍ ഷിപ്പിങ് മേഖലയില്‍ മൂന്നരലക്ഷം തൊഴില്‍ അവസരമുണ്ടാകും. ഇതിന് പുറമെ അടുത്ത ഇരുപത് മുപ്പത് വര്‍ഷത്തിനുള്ളില്‍ ഷിപ്പിങ് മേഖലയില്‍ വന്‍ തൊഴില്‍സാധ്യതയാണ് തുറക്കപ്പെടുകയെന്നും  ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി പറഞ്ഞു.

ചരക്കുനീക്കത്തിനുണ്ടാകുന്ന ഭീമമായ ചെലവ് കുറയ്ക്കുകവഴി ആഗോള രംഗത്ത് റെഡ്ക്രോസിന് സമാനമായി ഷിപ്പിങ് മേഖലയ്ക്ക് പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകണം. കൊച്ചിക്കാരനായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണി 2006ലാണ് സിനര്‍ജി ഗ്രൂപ്പ് സ്ഥാപിച്ച് ഷിപ്പിങ് വ്യവസായത്തിലേക്ക് കടക്കുന്നത്. തുടക്കത്തില്‍ നാല് കപ്പലില്‍നിന്ന് ഇന്ന്  527 കപ്പലുകളിലൂടെയാണ് സിനര്‍ജി ഗ്രൂപ്പ് ഉപഭോക്തൃ കേന്ദ്രീകൃത ഷിപ്പിങ് സേവനം നടപ്പാക്കുന്നത്. നേരിട്ടും അല്ലാതെയും ഇരുപത്തിയേഴായിരം പേര്‍ക്കാണ് കമ്പനി തൊഴില്‍ നല്‍കുന്നത്. കോവിഡ്കാലത്ത് വിവിധ സര്‍ക്കാരുകളുടെയും െഎക്യരാഷ്ട്രസഭയുടെ വിവിധ ഏജന്‍സികളുടെയും ആവശ്യങ്ങള്‍ അടക്കം മനസിലാക്കിയുള്ള സേവനംകൂടി കണക്കിലെടുത്താണ് ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയെ ലോയ്ഡ്സ് ലിസ്റ്റ് ലോകത്തെ ഏറ്റവും സ്വാധീനമുള്ള നൂറ് വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും.

MORE IN BUSINESS
SHOW MORE