കേരളം നിക്ഷേപ സൗഹൃദം തന്നെ; തറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി; ഐബിഎസ് കേരളത്തിന് അഭിമാനം

cm-ibs
SHARE

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും മറിച്ചുള്ള പ്രചാരണം തെറ്റ് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ  ഐബിഎസിന്റെ 25-ാം വാർഷിക ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് അഭിമാനമാണ് ഐബിഎസ്. പ്രവാസിയായിട്ടും ഇവിടെ നിക്ഷേപത്തിന് തയാറായ ആളാണ് ഐബിഎസ് സ്ഥാപകൻ വി.കെ. മാത്യൂസ്. കേരളം എത്രത്തോളം നിക്ഷേപസൗഹൃദമെന്ന് തെളിയിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഐ ബി എസ്സിന്‍റെ പുതിയ സംരംഭമായ  കാൻഡിൽ സെന്‍റർ ഒാഫ് എക്സലൻസിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. IBS സോഫ് വെയർ എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ മാത്യൂസ്,  ബ്ളാക്ക്സ്റ്റോൺ സീനിയർ മാനേജിംഗ് ഡയറക്ടർ മുകേഷ് മേഹ്ത, ഐബിഎസിന്‍റെ മറ്റ് രാജ്യങ്ങളിലെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE