മെയ്ബ ജിഎൽഎസ് 600; അത്യാഡംബര എസ്‍യുവി സ്വന്തമാക്കി എംഎ യൂസഫലി

yusuffali-benz
Image Source: Mercedes-Benz Bridgeway Motors | Facebook
SHARE

മെഴ്സിഡീസ് ബെൻസിന്റെ അത്യാഡംബര എസ്‍യുവി മെയ്ബ ജിഎൽഎസ് 600 സ്വന്തമാക്കി എംഎ യൂസഫലി. ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ ആൻഡ് ആർഡി രഞ്ജിത്ത് രാധാകൃഷ്ണനാണ് യൂസഫലിക്ക് വേണ്ടി വാഹനത്തിന്റെ താക്കോൽ സ്വീകരിച്ചത്. ബ്രിഡ്ജ്‌വേ മോട്ടോഴ്സിൽ നിന്നാണ് പുതിയ എസ്‍യുവി. ബെൻസിന്റെ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളിലൊന്നാണ് ജിഎൽഎസ് 600. ഏകദേശം 2.8 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

പൂർണമായും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനമാണ് മെയ്ബ ജിഎൽഎസ് 600. കഴിഞ്ഞ വർഷം ജൂണിലാണ് മയ്ബയുടെ ആദ്യ എസ്‍യുവി ഇന്ത്യൻ വിപണിയിലെത്തിയത്. ജിഎൽഎസിനെ അടിസ്ഥാനമാക്കി നിരവധി ആഡംബര മാറ്റങ്ങളോടെ നിർമിച്ച വാഹനമാണ് മയ്ബ ജിഎൽഎസ്600. എസ് ക്ലാസിന് ശേഷം ഇന്ത്യൻ വിപണിയിലെത്തുന്ന രണ്ടാമത്തെ മയ്ബ വാഹനമാണ് ജിഎൽഎസ്.

നാലു ലീറ്റർ ട്വീൻ ടർബോ വി 8 എൻജിനും 48 വാട്ട് മൈൽഡ് ഹൈബ്രിഡ് സിസ്റ്റവുമാണ് വാഹനത്തിന് കരുത്തേകുന്നത്. എൻജിനിൽ നിന്ന് 557 എച്ച്പി കരുത്തും 730 എൻഎം ടോർക്കും ലഭിക്കുമ്പോൾ ഹൈബ്രിഡ് സിസ്റ്റത്തിന്റെ കരുത്ത് 22 എച്ച്പി, ടോർക്ക് 250 എൻഎം എന്നിങ്ങനെയാണ്. വാഹനത്തിൽ ഒൻ‍പത് സ്പീഡ് ഓട്ടമാറ്റിക് ഗിയർബോക്സാണുള്ളത്.

MORE IN BUSINESS
SHOW MORE