3 കോടി ഉപയോക്താക്കളുടെ വിവരം ചോർന്നെന്ന് റിപ്പോർട്ട്; നിഷേധിച്ച് 'വി'

vodafone-idea
SHARE

3 കോടിയോളം വരുന്ന വോഡഫോൺ ഐഡിയ ഉപയോക്താക്കളുടെ ഡേറ്റ ചോർ‌ന്നതായി റിപ്പോർട്ട്. എന്നാൽ റിപ്പോര്‍ട്ട് നിഷേധിച്ച് വി രംഗത്തെത്തി. സൈബർ സുരക്ഷാ കമ്പനിയായ സൈബർ എക്സ്9 (cyberx9)ന്റേതാണ് റിപ്പോർട്ട്. ഇതുപ്രകാരം 2 കോടിയിലധികം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കളുടെ രേഖകളും ചോർന്നതിൽ ഉൾപ്പെടുമെന്നാണ് വിവരം.

പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾ ഉൾപ്പെടെ ഏകദേശം 3.01 കോടി ഉപഭോക്താക്കളുടെ ഫോൺ നമ്പറുകൾ, വിലാസങ്ങൾ, കോൾ ലോഗുകൾ, എസ്എംഎസ് റെക്കോർഡുകൾ, മൊബൈൽ ഇന്റർനെറ്റ് ഉപയോഗ വിശദാംശങ്ങൾ എന്നിവ ഓൺലൈനിൽ ചോർന്നതായാണ് കണ്ടെത്തിയത്. റിപ്പോർട്ട് ശരിയല്ലെന്നും ഉപയോക്താക്കളുടെ ഡേറ്റ ചോർന്നിട്ടില്ലെന്നും വോഡഫോൺ ഐഡിയ അറിയിച്ചു. 

ദശലക്ഷക്കണക്കിന് വോഡഫോൺ ഐഡിയ ഉപഭോക്താക്കളുടെ സ്വകാര്യതയെയും സുരക്ഷയെയും ബാധിക്കുമെന്ന് സൈബർഎക്സ്9 റിപ്പോർട്ടിൽ പറയുന്നുണ്ട്. വോഡഫോൺ ഐഡിയ കഴിഞ്ഞ രണ്ട് വർഷമായുള്ള ഉപഭോക്താക്കളുടെ സെൻസിറ്റീവ് ഡേറ്റ വെളിപ്പെടുത്തി എന്നാണ് സൈബർഎക്സ്9 ആരോപിച്ചത്. ചോർന്ന ഡാറ്റ ഇതിനകം ഹാക്കർമാർ മോഷ്ടിച്ചിരിക്കാമെന്നും അവർ പറഞ്ഞു. എന്നാൽ വി ഉപഭോക്തൃ ഡേറ്റ പൂർണമായും സുരക്ഷിതമാണെന്ന് വോഡഫോൺ ഐഡിയ വ്യക്തമാക്കി.

MORE IN BUSINESS
SHOW MORE