5 ജി ദീപാവലിക്ക്; തുടക്കം ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍

ambani-5-g
SHARE

ഫൈവ് ജി മൊബൈല്‍ സര്‍വീസ് പ്രഖ്യാപിച്ച് ജിയോ. ദീപാവലിക്ക് ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളില്‍ ഫൈവ് ജി സേവനം ലഭ്യമാക്കുമെന്ന് റിലയന്‍സ് ജിയോ മേധാവി ആകാശ് അംബാനി അറിയിച്ചു. അടുത്ത വര്‍ഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും ഫൈവ് ജി സേവനം എത്തിക്കുമെന്നും ആകാശ് പറഞ്ഞു. രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഈ രംഗത്ത് നടത്തുക. ലോകത്ത് ഏറ്റവും കുറഞ്ഞ സമയത്തിനകം ഏറ്റവും കൂടുതല്‍ പ്രദേശങ്ങളില്‍ ഫൈവ് ജി സേവനം എത്തിക്കുന്ന പദ്ധതിയാണ് റിയലയന്‍സിന്റേതെന്ന് ചെയര്‍മാന്‍ അനില്‍ അംബാനി അവകാശപ്പെട്ടു.

MORE IN BUSINESS
SHOW MORE