ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് ഷോ; ഡിസ്‌കവറി സ്കൂൾ സൂപ്പർ ലീഗ് സീസൺ 5ന് തുടക്കം

discovery-byjus
SHARE

ഇന്ത്യയിലെ ഏറ്റവും വലിയ ക്വിസ് ഷോകളിലൊന്നായ ഡിസ്കവറി സ്കൂൾ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിന് തുടക്കം കുറിച്ചു. വിമർശനാത്മക ചിന്ത, അഭിരുചി, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന ക്വിസ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. 'പഠിച്ച് മനസ്സിലാക്കൂ, മനസ്സിലാക്കി ജയിക്കൂ’എന്ന മുദ്രാവാക്യത്തോടെ 2000-ലധികം നഗരങ്ങളിലായി 10 ദശലക്ഷം വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ഒരു ഹൈബ്രിഡ് മാതൃകയിലാണ് നടത്തുന്നത്. ഡിസ്‌കവറി ചാനൽ, ഇന്ത്യയിലെ ഏറ്റവും വലിയ എഡ്-ടെക് കമ്പനിയും സ്‌കൂൾ ലേണിംഗ് ആപ്പുമായ ബൈജൂസുമായി സഹകരിച്ചാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. സീസൺ 4-ലെ ഡിസ്‌കവറി സ്‌കൂൾ സൂപ്പർ ലീഗ് അഭൂതപൂർവമായ വിജയം കൈവരിച്ചിരുന്നു. 

വിദ്യാർത്ഥികൾക്കിടയിൽ ആരോഗ്യകരമായ മത്സരം വളർത്തുകയും അവർക്ക് ആകർഷകമായ രീതിയിൽ അറിവ് നൽകുകയും ചെയ്യുക എന്നതാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുന്നത്. മത്സരത്തിന്‍റെ ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളിൽ തന്നെ സൗജന്യമായി പ്രാഥമിക റൗണ്ടിൽ പങ്കെടുക്കാനാകും. ജയിച്ചാലും തോറ്റാലും പങ്കെടുക്കുന്ന എല്ലാവർക്കും സൗജന്യ ബൈജൂസ് കോഴ്സുകൾ, ബൈജൂസ് ട്യൂഷൻ സെന്ററിന്റെ (BTC) ക്ലാസുകൾ പോലുള്ള സമ്മാനങ്ങളും ലഭിക്കും. ഓരോ ഗ്രേഡ് ടോപ്പർക്കും ഒരു സ്കൂൾ ബാഗും ബിടിസിയിൽ 1-ടു-1 സംഭാഷണത്തിനുള്ള അഭിരുചി പരീക്ഷയുടെ വിശദമായ വിശകലനവും ലഭിക്കും. പ്രശ്നോത്തരിയുടെ കടുപ്പമേറിയ റൗണ്ടുകളിലൂടെയാണ് സംസ്ഥാന റൗണ്ടിലേക്കുള്ള യോഗ്യതാ മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. ഈ റൗണ്ട് അടുത്തുള്ള ബിടിസിയിൽ ആയിരിക്കും നടക്കുന്നത്. മികച്ച മൂന്ന് ടീമുകൾക്കും അവരുടെ സ്കൂൾ പ്രിൻസിപ്പൽമാർക്കും നാസയിലേക്ക് എല്ലാ ചെലവുകളും സഹിതം ഒരു യാത്ര പോകാനുള്ള ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരം ലഭിക്കും. കൂടാതെ, ഡിസ്കവറി നെറ്റ്‌വർക്കിൽ പ്രത്യക്ഷപ്പെടുന്നതിന് മികച്ച മൂന്ന് ടീമുകൾക്ക് ഉദാരമായ ക്യാഷ് പ്രൈസും ദേശീയ അംഗീകാരവും ലഭിക്കും.  

“ഡിസ്കവറി സ്കൂൾ സൂപ്പർ ലീഗിന് ലഭിച്ച ഊഷ്മളതയും പ്രതികരണവും അവിശ്വസനീയവും ഒപ്പം ആഹ്ലാദകരവുമാണ്. വിദ്യാർത്ഥികളും സ്കൂളുകളും വർഷം മുഴുവൻ ഡിഎസ്എസ്എല്‍-നായി കാത്തിരിക്കുന്നു, അത് തന്നെ ഒരു നേട്ടമാണ്, ഓരോ സീസണിലും പുതിയ ആശയങ്ങളുമായി തിരിച്ചുവരാൻ ഞങ്ങളെ ഇത് പ്രചോദിപ്പിക്കുന്നു. നൂതനവും ആകർഷകവുമായ രൂപത്തിൽ അവതരിപ്പിച്ചാൽ പഠനവും വിനോദവും കൈകോർത്ത് പോകുമെന്ന് ഡിസ്കവറിയിലെ ഞങ്ങൾ വിശ്വസിക്കുന്നു. വാർണർ ബ്രദേഴ്‌സ് ഡിസ്‌കവറി, സൗത്ത് ഏഷ്യ ആഡ് സെയിൽസ് മേധാവി തനാസ് മേത്ത പറഞ്ഞു.

പഠനത്തിനും വിനോദത്തിനുമുള്ള ഒരു വണ്‍ സ്റ്റോപ്പ് ലക്ഷ്യസ്ഥാനമായതിനാൽ, ഡിസ്കവറി ഇന്ത്യ, വിദ്യാഭ്യാസ സിനിമകൾ, ക്വിസുകൾ, യാത്രകൾ എന്നിവയിലൂടെ അവരുടെ അറിവ് വികസിപ്പിക്കാനും എക്‌സ്‌ക്ലൂസീവ് സർട്ടിഫിക്കറ്റുകളും, സ്കോളർഷിപ്പുകളും, സമ്മാനങ്ങളും  വിദ്യാർത്ഥികള്‍ക്ക് നല്‍കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഇടയിൽ ആരോഗ്യകരമായ മത്സരത്തിന്റെയും പഠനത്തിന്റെയും മനോഭാവം വളർത്തിയെടുക്കുന്ന ഡിസ്കവറി സ്കൂൾ സൂപ്പർ ലീഗ് യുവമനസ്സുകളുടെ വികാസത്തിന് ഉതകുന്ന വിദ്യാഭ്യാസത്തിന്‍റെ ഒരു പുതിയ മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നത്.

MORE IN BUSINESS
SHOW MORE