യുകെയിൽ ജോലിയും സൗജന്യ വീസയും’; പുതിയ വാട്സാപ്പ് തട്ടിപ്പ്?; രക്ഷ നേടാം

whatsapp-feature
SHARE

യു.കെയിലേക്ക് ജോലിയും സൗജന്യ വീസയും, ഉദ്യോഗാർഥികൾക്ക് യാത്രാചെലവ്, താമസം, മെഡിക്കൽ സൗകര്യങ്ങൾ, വീസ അപേക്ഷാ സഹായം... ഇതൊക്കെ കണ്ടാൽ ആരുമൊന്ന് വീഴും. എന്നാൽ ഇങ്ങനെയൊരു സന്ദേശം വാട്സാപ്പിൽ ലഭിച്ചിട്ടുണ്ടെങ്കിൽ തികച്ചും തട്ടിപ്പാണെന്ന് കരുതിയിരിക്കണം. ലോകത്തെ ഏറ്റവും ജനപ്രിയ ആപ്പായ വാട്സാപ്പിലൂടെ നുഴഞ്ഞുകയറുന്ന തട്ടിപ്പുകാരുടെ പുതിയ വിരുതാണ് ഈ തെറ്റായ സന്ദേശം. 

യുകെയിലെ വിസ ആൻഡ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റിൽ നിന്ന് വന്നതായി അവകാശപ്പെടുന്ന സന്ദേശത്തിൽ 2022-ൽ യുകെയിൽ 1,32,000-ത്തിലധികം തൊഴിലാളികൾ ആവശ്യമാണെന്നും തൊഴിലന്വേഷകർക്ക് 1,86,000-ലധികം സ്ഥലങ്ങൾ ലഭ്യമാണെന്നും പറയുന്നു. കൂടാതെ,  ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പ്രോഗ്രാം തുറന്നിരിക്കുന്നുവെന്നും തട്ടിപ്പ് സന്ദേശത്തിൽ പറയുന്നുണ്ട്. യുകെ വീസകൾക്കും ഇമിഗ്രേഷനുമുള്ള വെബ്‌സൈറ്റ് എന്ന വ്യാജേന വ്യാജ സൈറ്റിലേക്ക് ഉപയോക്താക്കളെ കൊണ്ടുപോകുന്ന ക്ലിക്ക് ചെയ്യാവുന്ന ബട്ടണും തട്ടിപ്പ് സന്ദേശത്തിൽ അടങ്ങിയിരിക്കുന്നു. തട്ടിപ്പിൽ വീണ് മുന്നോട്ട് പോയാൽ  വാട്ട്‌സാപ്പ് ഉപയോക്താക്കളോട് അവരുടെ പേരിന്റെ വിശദാംശങ്ങള്‍, ഇമെയിൽ വിലാസം, ഫോൺ നമ്പർ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങൾ പങ്കിടാൻ സൈറ്റ് ആവശ്യപ്പെടുന്നു. 

നിരപരാധികളായ വാട്ട്‌സാപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള തട്ടിപ്പിൽ വീഴാതിരിക്കാൻ കരുതിയിരിക്കുക എന്നത് തന്നെയാണ് ചെയ്യനുള്ളത്.ഹാക്കിങ്ങിന്റെ ഭാഗമായി ലഭിക്കുന്ന ഇത്തരം സന്ദേശങ്ങൾ പൂർണ്ണമായും അവഗണിക്കുക എന്നതാണ്  തട്ടിപ്പുകളിൽ നിന്നും സ്വയം പരിരക്ഷിക്കാനുള്ള വഴികളിലൊന്ന്. ഒരു അജ്ഞാത നമ്പറിൽ നിന്ന്  അത്തരം ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സന്ദേശങ്ങൾ ലഭിക്കുകയാണെങ്കിൽ, വാട്സാപ്പിൽ ഫോൺ നമ്പർ ബ്ലോക്ക് ചെയ്യണം.

MORE IN BUSINESS
SHOW MORE