അടിമുടി മാറും; 5ജി വിപ്ലവത്തിന് ഇന്ത്യ; വരും വർഷങ്ങളിൽ വമ്പൻ മാറ്റങ്ങൾ

5g
SHARE

വരും വർഷങ്ങളിൽ ഇന്ത്യയിൽ  5ജി ഉപയോക്താക്കളുടെ എണ്ണം കുതിച്ചുകയറുമെന്ന് റിപ്പോർട്ട്. 2027 ആകുന്നതോടെ വരിക്കാർ 50 കോടിയിലെത്തുമെന്ന് എറിക്സൺ മൊബിലിറ്റി റിപ്പോർട്ടിൽ പറയുന്നത്. ഇന്ത്യയിലെ മൊബീൽ വരിക്കാരുടെ ശതമാന കണക്കെടുക്കുകയാണെങ്കിൽ മൊത്തം മൊബീൽ വരിക്കാരിൽ 39 ശതമാനം വരും ഇത്. 2021ലെ കണക്കനുസരിച്ച് പ്രതിമാസ ഡേറ്റ ഉപയോഗം 20 ജിബിയാണ്. 2027ൽ ഇത് 50 ജിബിയിലെത്തുമെന്നും കണക്കാക്കുന്നു. ആഗോള തലത്തിൽ 5ജി വരിക്കാർ 440 കോടിയിലെത്തുമെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

അടുത്ത 5 വർഷത്തിനുള്ളിൽ 5ജി ഉപയോക്താക്കളിൽ വടക്കേ അമേരിക്ക മുന്നിലെത്തും. 10 വരിക്കാരിൽ 9 പേരും 5ജിയിലേക്ക് മാറും. ഈ വർഷം അവസാനത്തോടെ ആഗോള തലത്തിൽ വരിക്കാർ 100 കോടി കടക്കും.  സേവനത്തിന്റെ മികവിനേക്കാൾ 5ജിയുടെ നിരക്കാവും ഇതിന്റെ വിജയം നിർണയിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.  നിലവിൽ ഇന്ത്യയിൽ മൊത്തം വരിക്കാരിൽ 68 ശതമാനമാണ് 4ജി ഉപയോഗിക്കുന്നത്. 2027ൽ ഇത് 55 ശതമാനമായി കുറയുമെന്നും പറയുന്നു. അതായത് 70 കോടിയായി കുറയുമെന്നാണ് പ്രവചനം. 

ലോകത്ത് ഇതുവരെയുണ്ടായതില്‍ ഏറ്റവും വേഗം വളരുന്ന മൊബൈല്‍ സാങ്കേതിക വിദ്യയാണ് 5ജി എന്ന് എറിക്‌സണ്‍ മൊബിലിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.ഇന്ത്യയില്‍ 5ജി അവതരിപ്പിച്ചതിന് ശേഷം 4ജി ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാവും.

ഈ വര്‍ഷം അവസാനത്തോട് കൂടി തന്നെ രാജ്യത്ത് 5ജി സേവനങ്ങള്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 5ജി സ്‌പെക്ട്രം ലേലം നടത്താന്‍ സര്‍ക്കാര്‍ അനുമതി നൽകുകയും ചെയ്തു. 72097.85 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം ആണ് ലേലം ചെയ്യുക. 20 കൊല്ലത്തേക്കാണ് സ്‌പെക്ട്രംനല്‍കുന്നത്. ജൂലായ് അവസാനത്തോടെ ലേലം നടപടികള്‍ പൂര്‍ത്തിയാകും.

MORE IN BUSINESS
SHOW MORE